പാല്‍ചുരം റോഡ് പുനര്‍നിര്‍മിക്കാന്‍ പത്തുകോടിയുടെ പദ്ധതി
കൊട്ടിയൂര്‍:അമ്പായത്തോട്-പാല്‍ച്ചുരം -ബോയ്‌സ് ടൗണ്‍ റോഡ് പുനര്‍നിര്‍മാണത്തിനായി 10 കോടി രൂപയുടെ പദ്ധതിതയാറാക്കിസര്‍ക്കാരിന് സമര്‍പ്പിച്ചു.
പൊതുമരാമത്ത് വ്കുപ്പ് വടകര ചുരം ഡിവിഷനാണ് പദ്ധതി തയാറാക്കിയത്.
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ഈ റോഡ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. അമ്പായത്തോടുമുതല്‍ ബോയ്‌സ് ടൗണ്‍ വരെയുള്ള റോഡിന്റെ അരികുഭിത്തി, ഓവുചാല്‍ എന്നിവ നിര്‍മിക്കുന്നതിനും റീടാറിങുമാണ് നടത്തേണ്ടത്.
പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന റോഡില്‍ ഒരുമാസത്തിലേറെ ഗതാഗതം തടസപ്പെട്ടതിനുശേഷം താത്കാലിക പുനര്‍നിര്‍മാണം നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു. റോഡിന്റെഅരികുഭിത്തി തകരുകയും മണ്ണിടിയുകയുംചെയ്ത സ്ഥലങ്ങളില്‍ മുളങ്കമ്പുകള്‍കൊണ്ടും മറ്റും താത്കാലിക സുരക്ഷാവേലികള്‍ നിര്‍മിച്ചിരുന്നെങ്കിലും ഒരുമാസംകൊണ്ടുതന്നെ ചില ഭാഗങ്ങളില്‍ അവ തകര്‍ന്നിട്ടുണ്ട്.
മണ്ണിടിഞ്ഞുപോയ ചില സ്ഥലങ്ങളില്‍ ഒരു വാഹനത്തിന് പോകാനുള്ള സ്ഥലമേ ഇപ്പോഴുള്ളൂ.
റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായതോടെ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ട്രിപ്പുമുടക്കവും പതിവായി. റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമായേക്കും.മട്ടന്നൂര്‍- മാനന്തവാടി നാലുവരിപ്പാതയും കടന്നുപോകുന്നത് ഈവഴിതന്നെയാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."