HOME
DETAILS
MAL
മലയാളി വൈദികന്റെ മരണം
backup
June 25 2017 | 21:06 PM
തിരുവനന്തപുരം: സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി വൈദികന് ഫാദര്‍ മാര്ട്ടിന് സേവ്യറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു.
അടിയന്തരമായി അന്വേഷണം നടത്താന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്യണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."