HOME
DETAILS
MAL
മഴ ശക്തം; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി ഉയര്‍ന്നു
backup
June 25 2017 | 21:06 PM
തൊടുപുഴ: കാലവര്‍ഷം ശക്തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. 5.54 സെ.മീ. മഴ ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. ജലനിരപ്പ് 0.981 അടി ഉയര്‍ന്ന് 2301.14 അടിയിലെത്തി. 14.794 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറച്ചിട്ടുണ്ട്. 9.28 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉത്പാദനം. 1.37 ദശലക്ഷം യൂനിറ്റ് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ ഉത്പാദിപ്പിച്ചു. 61.342 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 52.06 ദശലക്ഷം യൂനിറ്റും കേന്ദ്ര പൂളില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."