ഖത്തറില്‍ ഇനി കടുംബ വിസയും ഓണ്‍ലൈനിലൂടെ
ദോഹ: കുടംബ വിസ ലഭിക്കുന്നതിനു ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുന്നതിനു പകരം ഓണ്‍ലൈനിലൂടെ ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. ഹുകുമി വെബ്സൈറ്റ്, മെട്രാഷ് രണ്ട്, ഇന്റേണല്‍ സര്‍വിസ് സിസ്റ്റം തുടങ്ങിയ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് കുടുംബ റസിഡന്‍സി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുക. പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖാണ് ഈ കാര്യം അറിയിച്ചത്.
2015ല്‍ 21ാം നമ്പര്‍ നിയമത്തിന്റെ എക്സിക്യൂട്ടീവ് റഗുലേഷന്‍ പുറപ്പെടുവിച്ചത് മുതല്‍ ഫാമിലി റസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതിനു പുതിയ വ്യവസ്ഥകളൊന്നും ഏര്‍പെടുത്തിയിട്ടില്ല. പകരം വ്യവസ്ഥകള്‍ ലളിതമാക്കുകയാണ് ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിച്ച അപേക്ഷകളൊന്നും നിരസിച്ചിട്ടില്ല. താമസക്കാരുടെ കുട്ടികളെ രക്ഷിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പിലായിരിക്കെ ജോലി ചെയ്യാന്‍ അരുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
ഓണ്‍ലൈന്‍ സേവനങ്ങളില്‍ ലഭ്യമായ സംവിധാനങ്ങളിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന നടപടി ക്രമങ്ങള്‍ അവതരിപ്പിക്കും. മെട്രാഷ് സംവധാനത്തിലൂടെ ആര്‍.പി സേവനം ലഭ്യമാക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവയില്‍ ഏറ്റവും സമീപത്തെ ഏകീകൃത സേവന കേന്ദ്രത്തില്‍ ലഭ്യമാകുന്ന ദൃശ്യ ഡിവൈസ് മൂഖേന വ്യക്തിഗത അഭിമുഖം നടത്തും. നേരത്തെ ഇത് പാസ്പോര്‍ട്ടുകളുടെ ജനറല്‍ അഡിമിനിസ്ട്രേഷന്റെ ആസ്ഥാനത്തായിരുന്നു നടന്നുവന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."