തസ്തിക നിര്‍ണയം: അധ്യാപകരെ പിരിച്ചുവിടാന്‍ അനുവദിക്കില്ലെന്ന് കെ.എസ്.ടി.യു
മലപ്പുറം: തസ്തിക നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് പുനര്‍വിന്യാസം നല്കുന്നതിനു പകരം പിരിച്ചുവിടുമെന്ന ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും പിരിച്ചു വിടാന്‍ അനുവദിക്കില്ലെന്നും കെ.എസ്.ടി. യു സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 20 ന് പുറത്തിറക്കിയ ഉത്തരവിലാണ് ജൂലൈ 15 ന് ശേഷം തസ്തിക നഷ്ടപ്പെട്ട അധ്യാപകര്‍ സ്കൂളില്‍ തുടരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഇത് തികച്ചും അപക്വമായ തീരുമാനമാണെന്ന് പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദും ജനറല്‍ സെക്രട്ടറി എ. കെ സൈനുദ്ദീനും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ അധ്യാപക - വിദ്യാര്‍ഥി അനുപാതം അറബി, ഉര്‍ദു, സംസ്കൃത ഭാഷകള്‍ക്ക് ബാധകമാണെന്ന് നിഷ്ക്കര്ഷിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവില്‍ ഇത്തരം ഭാഷകളുടെ അധ്യാപക തസ്തികകള്‍ ഈ അനുപാതത്തില്‍ അനുവദിക്കില്ലെന്നും നിര്‍ദേശിക്കുന്നു.
ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നും ജോലി സംരക്ഷണത്തിനും ശമ്പളത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കെ.എസ്.ടി. യു രൂപം നല്കുമെന്നുംനേതാക്കള് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."