പൗരത്വ നിഷേധം ദുരൂഹാധിഷ്ഠിത അജണ്ട: എസ്.ഐ.സി
മദീന: ഇന്ത്യന്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന പൗരത്വ നിഷേധം ദുരൂഹാധിഷ്ഠിത അജണ്ടയാണെന്നും അതിനാല്‍ തന്നെ ഇത് പുനഃപരിശോധിക്കണമെന്നും സമസ്ത ഇസ്ലാമിക് സെന്റര്‍ ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ മുസ്ലിം ന്യൂന പക്ഷങ്ങളെ പ്രയാസപ്പെടുത്തുകയും രാജ്യത്ത് നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഗൂഢ നീക്കം തിരിച്ചറിയണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മദീനയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ പ്രമേയം അവതരിപ്പിച്ചു. സെയ്തു ഹാജി മുന്നിയൂര്‍ അനുവാചകന്‍ ആയിരുന്നു.
പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് ഫൈസി, മദീന പ്രാര്‍ഥന നടത്തി. ദേശീയ കമ്മിറ്റി വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, വിഖായ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിഖായ ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍, ഖുര്‍ആന്‍, ഹദീസ് അവലോകന റിപ്പോര്‍ട്ട് മുഹമ്മദ് സലിം നിസാമി അവതരിപ്പിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സഅദ് നദ്വി (യാമ്പു), ഹബീബുള്ള പട്ടാമ്പി(റിയാദ്), ദില്‍ഷാദ് കാടാമ്പുഴ (ജിദ്ദ), അബു യാസീന്‍ (ദമാം), റാഫി ഹുദവി (ജുബൈല്‍), അബ്ദുല്‍ നാസര്‍ ദാരിമി (അല്‍-കോബാര്‍), ശിഹാബുദ്ധീന്‍ തലക്കട്ടൂര്‍ (ബുറൈദ), നൗഫല്‍ ഫൈസി മണ്ണാര്‍ക്കാട് (ഖമീസ് മുശൈത്ത്), അബ്ദുല്‍ സലിം (റാബിഖ്), മുഹമ്മദ് കുട്ടി (ഖത്തീഫ്), ഉസ്മാന്‍ എ.സി (ഉനൈസ), ബശീര്‍ മാള (ഹായില്‍), സൈതലവി ഫൈസി (ത്വായിഫ്), സുലൈമാന്‍ പണിക്കരപ്പുറായ (മദീന) നൗഷാദ് അന്‍വരി (മദ്രസ്സ റേഞ്ച് ഏകീകരണം) അവതരിപ്പിച്ചു.
അസ്ലം മൗലവി അടക്കാത്തോട്, മുഖ്യാതിഥികളായി പങ്കെടുത്ത സി.എസ്.ഇ ഡയക്ടര്‍ അബൂബക്കര്‍ ഹുദവി കരുവാരകുണ്ട്, അലി ഫൈസി പാറല്‍ എന്നിവര്‍ സംസാരിച്ചു. മദീന വിഖായ അംഗങ്ങള്‍ സദസ്സ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സുലൈമാന്‍ ഹാജി പണിക്കരപ്പുറായ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."