HOME
DETAILS
MAL
കുന്ദമംഗലത്ത് തെരുവ് നായ്ക്കളെ ഭയന്ന് ജനം
backup
November 21 2018 | 22:11 PM
കുന്ദമംഗലം: പഞ്ചായത്തില്‍ തെരുവ് നായ്ക്കളെ ഭയന്ന് ജനം. കാരന്തൂര്‍, കുന്ദമംഗലം, പന്തീര്‍പാടം, പിലാശ്ശേരി, ചെത്തുക്കടവ്, പെരിങ്ങളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവ് നായകളുടെ ശല്യം അതിരൂക്ഷമായി.
ഇറച്ചി, മത്സ്യക്കടകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ തോന്നിയ പോലെ പുറന്തള്ളുന്നതാണ് തെരുവ് നായ ശല്യം രൂക്ഷമാവാന്‍ കാരണമെന്ന് ആരോപണമുയരുന്നുണ്ട്. കോഴിക്കടകളില്‍ നിന്നാണ് കൂടുതല്‍ മാലിന്യം പുറന്തള്ളുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് തെരുവ് നായകള്‍ വിഹരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കു പോലും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."