നവയുഗം അല്‍ഹസ്സ മേഖലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍
ദമാം: നവയുഗം സാംസ്ക്കാരികവേദി അല്‍ഹസ്സ മേഖലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
മേഖലാ പ്രസിസന്റ് സുശീല്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച കണ്വെന്ഷന് നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറിമാരായ ഇ.എസ്.റഹീം സംഘടന റിപ്പോര്‍ട്ടും, ഉണ്ണി മാധവം പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, കേന്ദ്ര ഉപദേശകസമിതി ചെയര്മാന് ജമാല്‍ വില്യാപ്പള്ളി, കേന്ദ്ര ട്രഷറര്‍ സാജന് കണിയാപുരം സംസാരിച്ചു.
21 അംഗ മേഖല മേഖല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സുശീല്‍ കുമാര്‍ (രക്ഷാധികാരി), ഉണ്ണി മാധവം(പ്രസിഡന്റ്), മുഹമ്മദാലി (വൈസ് പ്രസിഡന്റ്), ഇ.എസ്.റഹീം തൊളിക്കോട് (സെക്രട്ടറി), രതീഷ് രാമചന്ദ്രന് (ജോയിന്റ് സെക്രട്ടറി), ജയകുമാര്‍ (ട്രെഷറര്‍), അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."