കാര്‍ഷിക വായ്പ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശം കര്‍ഷക നേതാക്കള്‍ തള്ളി
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളല്‍ പദ്ധതി കര്‍ഷക നേതാക്കള്‍ തള്ളി. സര്‍ക്കാരിന്റെ മെഗാ ലോണ്‍ മേളയില്‍ ഉയര്‍ന്ന വായ്പയെടുത്തവര്ക്കൊന്നും ഗുണം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷക നേതാക്കള്‍ പദ്ധതി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്.
സര്‍ക്കാരിന്റെ വായ്പ എഴുതിത്തള്ളലിന് 34,022 കോടി രൂപയാണ് ചെലവഴിക്കുന്നത്. 1.5 ലക്ഷം വരെയുള്ള വായ്പയാണ് എഴുതി തള്ളുന്നത്.
ഇതുവഴി 89 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
നിലവിലുള്ള എല്ലാ കര്‍ഷകരുടെയും പരിധി നിര്‍ണയിക്കാതെ വായ്പ എഴുതി തള്ളണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനാ നേതാക്കളും ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കര്‍ഷകര്‍ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് ഇതിനായി നിയോഗിച്ച ഡോ. അജിത് നാവെല്‍ കമ്മിറ്റിക്ക് മുന്‍പാകെ കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."