HOME
DETAILS

ജനനേന്ദ്രിയത്തില്‍ ഷോക്കടിപ്പിക്കല്‍, ലൈംഗിക ചൂഷണം- കശ്മീരില്‍ നടക്കുന്നത് അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍- വസ്തുതാന്വേഷണ സംഘത്തിന്റെ വെളിപെടുത്തല്‍

  
backup
November 01 2019 | 05:11 AM

national-grim-report-from-kashmir12

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സാധാരണ നിലയിലെത്തിയിട്ടില്ല. അവിടെ നടക്കുന്നത് അതിക്രൂരമായ മനുഷ്യവകാശ ലംഘനങ്ങള്‍. വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ജമ്മു കശ്മീരില്‍ സാധാരണനില പുനഃസ്ഥാപിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ പൊളിച്ചെഴുതുന്നത്.

അഭിഭാഷകരായ ആരതി മുണ്ഡേക്കര്‍, ലാറാ ജെസാനി, മിഹിര്‍ ദേശായി, ക്ലിഫ്ടണ്‍ ഡി റൊസാരിയോ, വീണാ ഗൗഡ, സാരംഗ ഉഗല്‍മുഗ്‌ലെ, മനശ്ശാസ്ത്രജ്ഞന്‍ അമിത് സെന്‍, ട്രേഡ് യൂണിയന്‍ നേതാവ് ഗൗതം മോദി, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ നഗരി ബബയ്യ, രാംദാസ് റാവു, സ്വാതി ശേഷാദ്രി എന്നിവരടങ്ങിയ സംഘമാണ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാലുവരെ കശ്മീര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. താഴ്‌വരയിലെ അഞ്ച് ജില്ലകള്‍ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്. .

ഇരകളെ മര്‍ദ്ദിക്കുമ്പോള്‍ അവരുടെ കരച്ചില്‍ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് ലൗഡ് സ്പീക്കറില്‍ കേള്‍പിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനനേന്ദ്രിയങ്ങളില്‍ ഷോക്കടിപ്പിച്ചു. സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി ചൂഷണം ചെയ്തു. റിപ്പോര്‍ട്ട് തുറന്നു കാട്ടുന്നു. വിവരങ്ങള്‍ പറഞ്ഞു തന്നെങ്കിലും സൈന്യത്തെ ഭയന്ന് ഇരകളോ സാക്ഷകളോ തങ്ങളുടെ പേര് വെളിപെടുത്താന്‍ തയ്യാറായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ബി.സിയില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. അതിനുശേഷം ഷോപിയാനിലെ ഒരു ഗ്രാമത്തില്‍ സുരക്ഷാ സേന എത്തി അവരെ ഉപദ്രവിച്ചു. മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. സംഘത്തിലുള്ള സാരംഗ ഉഗല്‍മുഗ്‌ലെ പറഞ്ഞു.

ഉദ്യോഗസ്ഥരടങ്ങിയ ചെറിയ വിഭാഗത്തിനു മാത്രമേ ഫോണ്‍ സൗകര്യം കിട്ടിയിട്ടുള്ളൂവെന്നും അവര്‍ വെളിപ്പെടുത്തി.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വസ്തുതാന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും പുറത്തിറങ്ങിയെന്നു കാണിക്കാനായി കേന്ദ്രം കൃത്രിമമായി ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കുകയും മുഖ്യധാരാ മാധ്യമങ്ങള്‍ അതു പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

'സ്ത്രീകളും കുട്ടികളുമെല്ലാം സായുധ സേനാ വിഭാഗങ്ങളുടെ ലൈംഗികാക്രമണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. രാത്രിയില്‍ മദ്യപിച്ചെത്തുന്ന സംഘം ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു മര്‍ദ്ദിച്ചു എന്നതടക്കം കശ്മീര്‍ താഴ്‌വരയിലെ സ്ത്രീകള്‍ പറഞ്ഞു.

നീതി ലഭിക്കാത്തതോടെ കശ്മീരിലെ അഭിഭാഷകര്‍ക്കു പോലും ജുഡീഷ്യറിയിലുള്ള വിശ്വാസം കുറഞ്ഞുവരികയാണ്. കശ്മീരില്‍ കോടതികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ഒരു വിഭാഗത്തെ സര്‍ക്കാര്‍ എല്ലാ അധികാരവും ഉപയോഗിച്ച് ഇല്ലാതാക്കുന്നതാണ് കശ്മീരില്‍ കണ്ടത്.

തങ്ങള്‍ മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങളും പരിഗണനകളും ഉണ്ടെന്നും അതു സൈന്യം മറക്കുന്നെന്നും സ്ത്രീകള്‍ ഞങ്ങളോടു പറഞ്ഞു.' സംഘം വിശദീകരിച്ചു.

ആയിരക്കണക്കിനാളുകളെയാണ് അന്യായമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണകൂടത്തിന് മാത്രമേ ഇതേ കുറിച്ച് ധാരണയുള്ളു. 13000ത്തിലധികം ആളുകള്‍ തടവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതേ കുറിച്ച് പരാതിപ്പെടാനോ അന്വേഷിക്കാനോ നിര്‍വ്വാഹമില്ല. കോടതികളെ സമീപിക്കാനോ ഒരു പൊതുതാല്‍പര്യ ഹരജി നല്‍കാനോ കഴിയില്ല. അതിന് വിരുദ്ധമായി അവര്‍ പി.എസ്.എ (പബ്ലിക് സേഫ്റ്റി ആക്ട്) കൊണ്ടു വരും. പിന്നീട് അവരെ ഒരിക്കലും ജയിലില്‍ നിന്ന്്‌മോചിപ്പിച്ചെന്നു വരില്ല- ഇങ്ങനെയാണ് കശ്മീരിലെ ജനങ്ങള്‍ പറയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

താഴ്‌വരിലെ 70 ശതമാനം ആളുകളും കടുത്ത മാനസിക പ്രശ്‌നങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നും സംഘത്തിലുള്ള അമിത് സെന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago