കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസി. ഒളിവില്‍
പേരാമ്പ്ര: ആത്മഹത്യ ചെയ്ത ചക്കിട്ടപാറയിലെ കര്ഷകന് കാവില്‍ പുരയിടത്തില്‍ ജോയിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട മുന്‍ വില്ലേജ് അസി. ഓഫിസറും കൂരാച്ചുണ്ട് വില്ലേജ് അസിസ്റ്റന്റുമായ സിലീഷ് തോമസ് ഒളിവില്‍.
കൈകൂലി നിരോധന നിയമപ്രകാരവും സിലീഷിനെതിരെ കേസുണ്ട്. ലോകായുക്തയും മനുഷ്യാവകാശ കമ്മിഷനും ഇയാള്‍ക്കെതിരേ സ്വമേധയ കേസെടുത്ത സാഹചര്യത്തിലാണ് ഒളിവില്‍ പോയത്.
കേസന്വേഷിക്കുന്ന പേരാമ്പ്ര സി.ഐ നടത്തിയ അന്യേഷണത്തിലാണ് ഒളിവിലാണെന്ന വിവരം ലഭിച്ചത്. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു.
ഇതിനിടെ മരിച്ച ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ തന്റെ സഹോദരനെ കുറ്റപ്പെടുത്തുന്ന വിവരങ്ങള്‍ ഉള്ളതായി തെളിവുകള്‍ ലഭിച്ചു. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് സഹോദരന് ജോയിക്കെതിരേ വില്ലേജില്‍ പരാതി നല്‍കിയതെന്നാണ് വിവരം. തന്റെ ഭൂമി വില്‍പ്പന നടത്തി മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാണ് ജോയി നികുതി രേഖകള്‍ക്കായി വില്ലേജില്‍ നിരന്തരം ബന്ധപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."