ദിലീപിനെ പിന്തുണച്ച് സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: നടന് ദിലീപിനെ പിന്തുണച്ച് സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സലിംകുമാര്‍ വ്യക്തമാക്കുന്നു. നാദിര്‍ഷയും ദിലീപും തന്റെ സുഹൃത്തുക്കളാണ്. അവരെ നുണപരിശോധനക്ക് കൊണ്ടുവരാം. അതോടൊപ്പം പള്‍സര്‍ സുനിയെയും ഇരയായ പ്രമുഖ നടിയെയും നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാമെന്നാണ് സലിംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
'നടന് ദിലീപിന്റെ സ്വകാര്യജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരുപറ്റം സഹോദരീ സഹോദരന്മാരാല് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് 2013ല്‍ നമ്മള് കണ്ടതാണ് ( ദിലീപ്-മഞ്ജു വാര്യര്‍ ഡിവോഴ്സ്). പിന്നീട് പലരാല്‍ പലവിധത്തില്‍ ആ കഥയ്ക്ക് മാറ്റംവരുത്തി. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പൊലിസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നത് അദ്ദേഹത്തിന്റെ നിരപരാധിത്വം വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തില്‍ ദിലീപ് ഒന്നും ഒളിച്ചുവച്ചിട്ടില്ല. സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകളുണ്ട്. അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചുകണ്ടില്ല' എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."