HOME
DETAILS

മാലപൊട്ടിക്കല്‍ കേസ്: യഥാര്‍ഥ പ്രതി ശരത്ത് റിമാന്‍ഡില്‍; പ്രതിയെ പിടികൂടിയത് നിരപരാധിയുടെ മകന്റെ ഇടപെടലില്‍

  
backup
November 22 2018 | 01:11 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%af%e0%b4%a5-2

കണ്ണൂര്‍: വിവാദമായ പെരളശ്ശേരി ചോരക്കളത്തെ മാലപൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ യഥാര്‍ഥ പ്രതി റിമാന്‍ഡില്‍. കഴിഞ്ഞ ജൂലൈ അഞ്ചിനു ചോരക്കളത്തെ രാഖിയുടെ കഴുത്തിലെ അഞ്ചര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി കവര്‍ന്ന കേസില്‍ മാഹി അഴിയൂര്‍ കോറോത്ത് റോഡിലെ ശാലീനത്തില്‍ ശരത് വത്സരാജിനെ (35) യാണ് ഡിവൈ.എസ്.പി പി.പി സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
മലപ്പുറം മങ്കട പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശരത്തിന്റെ അറസ്റ്റ് പെരിന്തല്‍മണ്ണ കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലില്‍ പൊലിസ് രേഖപ്പെടുത്തുകയായിരുന്നു.
മാല കവര്‍ന്ന കേസില്‍ കതിരൂര്‍ സ്വദേശിയും ഖത്തറില്‍ ജോലിക്കാരനുമായ താജുദ്ദീനെ ആളുമാറി നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. അന്നത്തെ ചക്കരക്കല്‍ എസ്.ഐയായിരുന്ന പി. ബിജുവാണ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്.
തന്റെ പിതാവ് നിരപരാധിയാണെന്ന് അറിയാവുന്ന മകന്‍ മുഹമ്മദും സുഹൃത്തുക്കളും നടത്തിയ അന്വേഷണമാണു പൊലിസിന്റെ തെറ്റ് തിരുത്തിക്കാനും യഥാര്‍ഥ പ്രതിയെ കണ്ടെത്താനും സഹായിച്ചത്. മകന്‍ മുഹമ്മദും താജുദ്ദീന്റെ ഗള്‍ഫിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്നു രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ താജുദ്ദീന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പ്രതികളെ കണ്ടെത്തുന്നതിനു പൊലിസിനെ സഹായിച്ചത്.
സംശയമുള്ളവരുടെ പടങ്ങള്‍ ഈ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും പ്രദേശവാസികളായ ചിലര്‍ യഥാര്‍ഥ പ്രതിയെ തിരിച്ചറിയുകയും ചെയ്തതോടെ പ്രതീക്ഷയുടെ തുമ്പു കിട്ടിയ താജുദീന്റെ കുടുംബം ആദ്യം ഡിവൈ.എസ്.പിയെ സമീപിച്ചു.
പിന്നീട് മോഷണം നടത്തിയയാളുടെ പേരുവിവരം ചൂണ്ടിക്കാട്ടി കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം വഴി ഡി.ജി.പിക്കു പരാതിയും നല്‍കി. തുടര്‍ന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു.
കോഴിക്കോട്, കണ്ണൂര്‍ ക്രൈം സ്‌ക്വാഡുകളുടെ സഹായത്തോടെ പൊലിസ് നടത്തിയ അന്വേഷണത്തിലാണു യഥാര്‍ഥ പ്രതി ശരത്താണെന്നു തെളിഞ്ഞത്. മൊബൈല്‍ ടവര്‍ ലൊക്കേഷനും സ്‌കൂട്ടറും തിരിച്ചറിഞ്ഞതോടെ തലശ്ശേരി സി.ജെ.എം കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം ശരത്തിനെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കവര്‍ന്ന മാല തലശ്ശേരി മാര്‍ക്കറ്റ് റോഡിലെ ഒരു ജ്വല്ലറിയില്‍നിന്നും കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആക്ടിവ സ്‌കൂട്ടര്‍ മാഹി ചാലക്കരയില്‍ നിന്നും പൊലിസ് കണ്ടെടുത്തു.
ദുബൈയില്‍ ജോലിചെയ്യുന്ന പി.പി ഹാരിസിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടര്‍ സുഹൃത്തായ അസ്‌ലമിന് ഓടിക്കാന്‍ നല്‍കിയതായിരുന്നു. അസ്‌ലമിന്റെ സുഹൃത്താണു ശരത്. എന്നാല്‍ കവര്‍ച്ചയ്ക്കാണ് ഇയാള്‍ സ്‌കൂട്ടര്‍ എടുത്തതെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല.
ഇതിനിടെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുകയും ചക്കരക്കല്‍ എസ്.ഐ ബിജുവിനെ കണ്ണൂര്‍ ട്രാഫിക്ക് യൂനിറ്റിലേക്കു സ്ഥലംമാറ്റുകയും ചെയ്തു. ജൂലൈ എട്ടിന് നടന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പത്തുദിവസത്തേക്ക് അവധിക്കു നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. സി.സി.ടി.വി കാമറയിലെ രൂപസാദൃശ്യം ചൂണ്ടിക്കാട്ടിയാണു താജുദ്ദീനെ പൊലിസ് അറസ്റ്റ് ചെയ്തത്.

താജുദ്ദീന്‍ ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍: ചക്കരക്കല്ലിലെ വിവാദമായ മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്ത കതിരൂരിലെ താജുദ്ദീന്‍ ഹൈക്കോടതിയിലേക്ക്. സംഭവത്തില്‍ കുറ്റക്കാരനായ ചക്കരക്കല്‍ മുന്‍ എസ്.ഐ പി. ബിജു, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, യോഗേഷ് എന്നിവര്‍ക്കെതിരേ മാനനഷ്ടക്കേസും ക്രിമിനല്‍കേസും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും. മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി. ആസഫലി മുഖേന ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം. മൂന്നുപേരും തന്നെ മാനസികമായും ശാരീകമായും പീഡിപ്പിച്ചതായി താജുദ്ദീന്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
നിരപരാധിയെ മാലമോഷണക്കേസില്‍ കുടുക്കിയ എസ്.ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. താജുദ്ദീനു നിയമസഹായം നല്‍കുമെന്നും ലീഗ് പ്രഖ്യാപിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago