യുവമോര്‍ച്ചാ നേതാവിന്റെ നോട്ടടി: കേസ് ഒതുക്കാന്‍ നീക്കം
തൃശൂര്‍: യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്ന് നോട്ടടി യന്ത്രവും കള്ളനോട്ടും പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമം. രാഗേഷിലും സഹോദരനിലും മാത്രം കേസന്വേഷണം ഒതുക്കാനാണ് പൊലിസ് നീക്കം. രാഗേഷിന് കള്ളനോട്ടടിക്കാന്‍ ലഭിച്ച പരിശീലനത്തെ കുറിച്ചോ ഇവരുടെ ഉന്നത ബന്ധങ്ങളേ കുറിച്ചോ തല്‍ക്കാലം അന്വേഷിക്കേണ്ടെന്നാണ് പൊലിസിന് ലഭിച്ച നിര്‍ദേശം.
പ്രതിയായ രാജീവുമായി ചില സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കുള്ള ബന്ധമാണ് കേസ് ഒതുക്കിത്തീര്‍ക്കുന്നതിനുപിന്നില്‍. പ്രദേശത്തെ ഒരു ഡി.വൈ.എഫ്.ഐ നേതാവ് രാജീവിന്റെ സഹപാഠിയും സുഹൃത്തുമാണ്. ഇരിങ്ങാലക്കുട ഡി.സി.പിയുടെ താല്‍ക്കാലിക ചുമതല മാത്രമുള്ള ഡി.സി.ആര്‍.ബി ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിച്ചതും ഈ പശ്ചാത്തലത്തിലാണെന്നാണ് സൂചന. കേസിന്റെ എല്ലാ നടപടികളും നടക്കുന്നത് കൊടുങ്ങല്ലൂര്‍ സി.ഐയുടെ മേല്‍നോട്ടത്തിലാണിപ്പോള്‍. ചുമതലയുള്ള ഡിവൈ.എസ്.പിക്ക് കേസില്‍ കാര്യമായ താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്. അതിനാല്‍ നോട്ട് നിരോധന സമയത്ത് ഇവര്‍ മാറ്റിയെടുത്ത കോടികളെ കുറിച്ചുള്ള അന്വേഷണം ഉണ്ടാകില്ല. ഇടനിലനിന്ന ബി.ജെ.പി നേതാവിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരില്ല. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാജീവ് ഇടയ്ക്കിടെ ഡല്‍ഹിയില്‍ പോകുന്നതും ദരിദ്ര ചുറ്റുപാടില്‍നിന്ന് രാഗേഷും സഹോദരനും പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയതിനെ കുറിച്ചും അന്വേഷിക്കില്ലെന്നാണ് പൊലിസില്‍നിന്ന് ലഭിക്കുന്ന വിവരം. രണ്ടാഴ്ച മുന്‍പാണ് നോട്ടുകള്‍ അച്ചടി തുടങ്ങിയതെന്ന പ്രതിയുടെ മൊഴി പൊലിസ് ആദ്യം മുഖവിലക്കെടുത്തിരുന്നില്ലെങ്കിലും ഇപ്പോള്‍ അതില്‍ കേസ് ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. നോട്ട് നിരോധനം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് കൈപ്പമംഗലം മണ്ഡലത്തിലെ ബി.ജെ.പി നേതാവ് കള്ളനോട്ട് മാറാന്‍ ശ്രമിച്ചതും ആളുകള്‍ കൂടിയപ്പോള്‍ സ്ഥലംവിട്ടതും. രാഗേഷിന്റെ കള്ളനോട്ട് നിര്‍മാണത്തെ തുടര്‍ന്ന് ഇത് വാര്‍ത്തയായെങ്കിലും രണ്ടാഴ്ച മുന്‍പാണ് രാഗേഷും സഹോദരനും നോട്ടടി തുടങ്ങിയതെന്ന് വിശ്വസിക്കാനാണ് പൊലിസ് ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നത്. പിടിച്ചെടുത്ത ഒന്നര ലക്ഷം രൂപയെ കുറിച്ചുള്ള ദുരൂഹതകളും ഏറെയാണ്. സാധാരണ പേപ്പര്‍ മാര്‍ട്ടില്‍നിന്ന് വാങ്ങിയ പേപ്പറിലാണ് നോട്ട് അച്ചടിച്ചിരുന്നതെന്നാണ് രാഗേഷ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."