ഓട്ടോയില്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു: ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
കുണിയ(കാസര്‍കോട്): വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. തിരുവനതപുരം സ്വദേശിയും പെരിയാട്ടടുക്കത്ത് താമസക്കാരനുമായ നിസാറിന്റെ മകന് അന്‍സാരി (35) യാണ് മരിച്ചത്.
അപകടത്തില്‍ കുണിയ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യു.കെ.ജി വിദ്യാര്‍ഥികളായ അനാമിക (നാല്), ഫാത്വിമത്ത് സൈദ (നാല് ), ഒന്നാം ക്ലാസ് വിദ്യാര്‍ഥി നിഹാല്‍(6) ഫെബിന മുഹമ്മദ് (നാല് ), റുഖ്യത്ത് സലീന (നാല്), നാലാം ക്ലാസ് വിദ്യാര്‍ഥികളായ ഹബീബ് റഹ്മാന്(9),നൂര്‍ ഫാത്തിമ (9),അംഗന്‍വാടി വിദ്യാര്‍ഥികളായ റബീഅ (3),ഖദീജ(3) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിസാര പരുക്കേറ്റ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പെരിയ ഗവ.ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. മറ്റുള്ളവര്‍ കാസര്‍ക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികളുടെ പരുക്ക് സാരമുള്ളതല്ല.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം. വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോയെ പിന്നില്‍ നിന്നും ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷ സ്കൂളിലേക്ക് തിരിയുന്നതിനു വേണ്ടി ഇന്‍ഡിക്കേറ്റര്‍ പ്രകാശിപ്പിക്കുകയും, ഓട്ടോ ഡ്രൈവര്‍ ഹാന്‍ഡ് സിഗ്നല്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സ്കൂളിലേക്ക് ഓട്ടോ തിരിക്കുന്നതിനിടയിലാണ് അമിത വേഗതയിലെത്തിയ ലോറി ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ഒരു കാറിനു മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
കണ്ണൂര്‍ ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് ജെ.സി.ബി കയറ്റി പോവുകയായിരുന്ന എന്‍.എല്‍.01. കെ.6635 ലോറിയാണ് അപകടം വരുത്തിയത്. അപകടം നടന്നയുടന്‍ അന്‍സാരിയെ കാസര്‍ക്കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നൂര്‍ജഹാനാണ് അന്‍സാരിയുടെ മാതാവ്. ബേക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ലോറിയും ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി സുനില്‍ രാംദാസിനെയും ബേക്കല്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."