മാവോയിസ്റ്റ് വേട്ട: നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് ആവര്‍ത്തിച്ച് സി.പി.ഐ നേതാക്കള്‍, ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പൊലിസ് പറയുന്നതപ്പടി വിശ്വസിക്കരുതെന്നും ഒളിയമ്പ്
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷവും നിലപാട് ആവര്‍ത്തിച്ച് സി.പി.ഐ വസ്തുതാന്വേഷണ സംഘം. നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടുല്‍ വ്യാജമാണെന്നുതന്നെയാണ് സംഘം ആവര്‍ത്തിക്കുന്നത്. സംഘത്തിന് വനം വകുപ്പ് സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടും ഇത് വകവയ്ക്കാതെ ഇവര്‍ മുന്നോട്ട് പോകുകയായിരുന്നു.
സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ്, എം.എല്‍.എമാരായ ഇ.കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് തെറ്റുപറ്റിയത് പൊലിസിനാണെന്നും പൊലിസ് പറയുന്നതു മാത്രം വിശ്വാസത്തിലെടുത്ത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും പ്രതികരിച്ചത്.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. മേലെ മഞ്ചിക്കണ്ടി ഊരിലെത്തിയ സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച നടത്തി. അവരോട് വിവരങ്ങള്‍ ആരാഞ്ഞു. ഇവരാരും തങ്ങള്‍ക്ക് മാവോയിസ്റ്റുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം ഉണ്ടായതായി പറഞ്ഞില്ല. ഏറ്റുമുട്ടല്‍ ഉണ്ടായതായും പറഞ്ഞില്ല.
പൊലീസ് വീഡിയോ പുറത്തുവിട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് നേരിട്ടറിയാനാണ് സി.പി.ഐ സംഘത്തെ സംഭവ സ്ഥലത്തേക്ക് നിയോഗിച്ചതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. രാജ്യത്തെ മാവോയിസ്റ്റ് വേട്ടകളില്‍ 1967 മുതല്‍ സി.പി.ഐക്ക് ഒറ്റ നിലപാടേ ഉള്ളുവെന്ന് കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."