ഡെങ്കിപ്പനിക്ക് കാരണം ടൈപ്പ് വണ്‍ വൈറസ്
തരുവനന്തപുരം: സംസ്ഥാനത്ത് പടരുന്ന ഡെങ്കിപ്പനിക്ക് കാരണം ടൈപ്പ് വണ്‍ വൈറസെന്ന് നിഗമനം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ പരിശോധനയിലാണ് ടൈപ്പ് വണ്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ രക്ത സാമ്പിളുകളില്‍ നടത്തിയ വിശദ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാനത്ത് 46 ശതമാനം പേരിലും ഡെങ്കിപ്പനിക്ക് കാരണമായത് ടൈപ്പ് വണ്‍ വൈറസാണെന്ന് പരിശോധനയില്‍ കണ്ടെത്തി. 22 ശതമാനം പേരെ ബാധിച്ചത് ടൈപ്പ് 3 വൈറസാണ്. ടൈപ്പ് 4 വൈറസിന്റ ആക്രമണത്തിന് വിധേയരായത് 12 ശതമാനം പേരാണ്. 10 ശതമാനം പേരില്‍ ടൈപ്പ് വണ്ണും ടൈപ്പ് 3ഉം ഒരുമിച്ച് ബാധിച്ചു. ടൈപ്പ് വണ്‍ വൈറസ് വഴിയുള്ള ഡെങ്കിപ്പനി ബാധിച്ചാല്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമാണ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തുടങ്ങണം. നിലവില്‍ കണ്ടെത്തിയ നാലുതരം വൈറസുകള്‍ മൂലമല്ലാത്ത ഡെങ്കിപ്പനിയും കണ്ടെത്തിയിട്ടുണ്ട്. അത് ടൈപ്പ് 5 ആണോയെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ തുടരുകയാണെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."