മെഡിക്കല്‍കോളജ് സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം നാളെ
പാലക്കാട്: വൈദ്യുതി ബോര്‍ഡ് പാലക്കാട് മെഡിക്കല്‍ കോളജിനു സമീപം നിര്‍മിച്ച 66 കെ.വി സബ്‌സ്റ്റേഷന്‍ നാളെ ഉച്ചക്ക് രണ്ടിന് വൈദ്യുതി - ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് മണപ്പുള്ളി ഭഗവതി കല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. സബ്‌സ്റ്റേഷനു വേണ്ടി മെഡിക്കല്‍ കോളജ് അതോറിറ്റി 1.5 ഏക്കര്‍ സ്ഥലം കെ.എസ്.ഇ.ബിക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
110 കെ.വി ആയി ഉയര്‍ത്താന്‍ ശേഷിയുള്ളതാണ സബ് സ്റ്റേഷന്‍, 10 എം.വി.എ ആയി ഉയര്‍ത്താന്‍ പറ്റുന്ന രണ്ട് ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കാന്‍ സൗകര്യമുള്ള ഇവിടെ ആദ്യത്തെ ട്രാന്‍ഫോര്‍മറും അനുബന്ധ ഉപകരണങ്ങളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുക. പദ്ധതിക്കായി അഞ്ചു കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. വേനല്‍ ചൂട് നിയന്ത്രിക്കുന്നതിന് സബ്‌സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം പഫ് റീ ഇന്‍ ഫോഴ്‌സഡ് പാളികള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
എം.ബി.രാജേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. കലക്ടര്‍ പി. മേരിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഡയറക്ടര്‍ വി. ശിവദാസന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."