HOME
DETAILS
MAL
കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളെ തെരഞ്ഞെടുത്ത നടപടി നിയമവിരുദ്ധം: പ്രതിഷേധമറിയിച്ച് ജോസ് കെ മാണി
backup
November 01 2019 | 14:11 PM
കോട്ടയം: കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാക്കളെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധമറിയിച്ച് ജോസ് കെ മാണി രംഗത്തെത്തി. പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെ തീരുമാനിച്ചത് നിയമവിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു നടപടി അസാധുവാണെന്ന് നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്.
ചെയര്‍മാന്റെ നേതൃത്വത്തില്‍ മാത്രമേ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാന്‍ സാധിക്കൂ. എം.പിമാരും എം.എല്‍.എമാരും അടങ്ങിയതാണ് പാര്‍മെന്ററി പാര്‍ട്ടി എന്നാല്‍ യോഗം സംബന്ധിച്ച് ആര്‍ക്കും വിപ്പ് ലഭിച്ചിട്ടില്ലെന്നും ഇക്കാലമത്രയും നിയമവിരുദ്ധമായ നടപടിയാണ് പി.ജെ. ജോസഫ് കൈക്കൊണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കിയ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് പി.ജെ ജോസഫ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."