HOME
DETAILS

സഊദിയില്‍ മലയാളികള്‍ക്ക് തിരിച്ചടിയായി വീണ്ടും സ്വദേശിവത്കരണം

  
backup
June 25 2017 | 22:06 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


ജിദ്ദ: മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സഊദിയിലെ ബഖാലകളിലും (കടകള്‍) സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്വദേശിവത്കരണത്തിന് നീക്കം.
നാലു വര്‍ഷത്തിനകം ബഖാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും നൂറ് ശതമാനം സ്വദേശിവത്കരണം നടത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഇതുവഴി 20,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനു പുറമെ നാലു വര്‍ഷത്തിനുള്ളില്‍ 171 തൊഴിലുകളില്‍ സ്വദേശിവത്കരണം നടത്താന്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
ട്രാവല്‍, ടൂറിസം മേഖലയിലെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ഭാഗികമായ സ്വദേശിവത്കരണം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 2018 ഓടെ ഈ മേഖലയില്‍ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകളില്‍ മന്ത്രാലയം ഇതിനകം ഒപ്പുവച്ചിട്ടുണ്ട്.
2020 ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡോക്ടര്‍, നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്കും അല്ലാത്തവയിലേക്കും 7500 സ്വദേശി യുവതീ യുവാക്കളെ നിയമിക്കുന്നതിന് ഇരു മന്ത്രാലയങ്ങളും ധാരണയിലെത്തി.
40 ശതമാനം സ്വദേശിവത്കരണം ഇതിനകം നടപ്പാക്കിയ റന്റ് എ കാര്‍ മേഖലയിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും. 5000 പേര്‍ക്ക് ഇതിലൂടെ അധികം ജോലി നല്‍കാനാവും.
ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ആദ്യപടി അല്‍ഖസീം മേഖലയില്‍ ആരംഭിച്ചതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, നിലവില്‍ 60 ശതമാനം സഊദികള്‍ ജോലി ചെയ്യുന്ന വിനോദ സഞ്ചാര മേഖല അധികം വൈകാതെ സമ്പൂര്‍ണമായും സ്വദേശിവത്കരിക്കും.
വിനോദ സഞ്ചാരികള്‍ക്ക് താമസം ഒരുക്കുന്ന മേഖലയില്‍ 2200 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് വമ്പന്‍ കമ്പനികളുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
2018 ആകുമ്പോള്‍ ടൂറിസം മേഖലയില്‍ 33,000 സഊദി പൗരന്മാര്‍ ജോലി ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  30 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  37 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago