പ്രിസം കേഡറ്റ് സംസ്ഥാന സ്‌കൂള്‍ ഹോബി ചലഞ്ച് മത്സരം ബാഫഖി യതീംഖാനയില്‍
ചേളാരി: അസോസിയേഷന്‍ ഒഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (അസ്മി) സ്ഥാപനങ്ങളിലെ പ്രിസം കേഡറ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന ഹോബി എക്‌സ്‌പോയും മത്സരവും നവമ്പര്‍ മൂന്നിന് വളവന്നൂര്‍ ബാഫഖി യതീംഖാന സ്‌കൂളില്‍ നടക്കും. കെ. ജി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ യൂനിറ്റ് തലങ്ങളില്‍ നടത്തിയ പ്രിസം കേഡറ്റ് ഹോബി ചലഞ്ചില്‍ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാരാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കേണ്ടത്. സ്വന്തം അഭിരുചിയും താത്പര്യവുമനുസരിച്ച് സ്വയം തിരഞ്ഞെടുത്ത് സജീവമായി നിലനിര്‍ത്തി വരുന്ന ഹോബികള്‍ പ്രദര്‍ശിപ്പിക്കാനും പങ്കുവയ്ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിയാണ് പ്രിസം ഹോബി ചാലഞ്ച്. പഠന പ്രവര്‍ത്തനത്തോടൊപ്പം ഒഴിവ് സമയം ക്രിയാത്മകവും സര്‍ഗസമ്പന്നവുമായി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കലാണ് ഹോബി ചാലഞ്ചിന്റെ ലക്ഷ്യം. കഴിഞ്ഞ നൂറ് ദിവസമായി ഹോബിയിലുണ്ടായ വളര്‍ച്ച എക്‌സ്‌പോയില്‍ പങ്കു വയ്ക്കുന്നവരില്‍ നിന്ന് മികച്ച കേഡറ്റുകളെ ചടങ്ങില്‍ ആദരിക്കും. മത്സര പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ് അലി ഉദ്ഘാടനം ചെയ്യും. ഹാജി. പി.കെ. മുഹമ്മദ് അധ്യക്ഷത വഹിക്കും. കെ.കെ.എസ്. തങ്ങള്‍, സി.കെ. അബ്ദു റസാഖ്, റഹീം ചുഴലി, പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍, അടിമാലി മുഹമ്മദ് ഫൈസി
എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."