രണ്ട് വാള്‍വും തകരാറിലായ യുവതി
സഹായം തേടുന്നു
നെന്മാറ: കയറാടി ആലംപള്ളം പരേതനായ യൂസഫ് രാവുത്തരുടെ മകള്‍ താഹിറ രണ്ട് ഹൃദയ വാള്‍വും തകരാറിലായി കരുണയുള്ളവരുടെ കനിവിനായി കാത്തിരിക്കുന്നു. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മീരാന്‍ മൊയ്തുവിന്റെ തുച്ചമായ വേതനം മരുന്ന് വാങ്ങുവാന്‍ പോലും തികയാത്ത അവസ്ഥയില്‍ ചികിത്സ വഴിമുട്ടിനില്‍ക്കുകയാണ് താഹിറയുടെ കുടുംബം. രണ്ട് കുട്ടികള്‍ ഉള്‍കൊള്ളുന്ന ഈ കുടുംബം നിത്യ ജീവിത ചിലവിന് പോലും പ്രയാസപ്പെടുകയാണ്. സഹോദരന് റസാക്കിനോടപ്പമാണ് ഇപ്പൊള്‍ താമസിക്കുന്നത്. നാളിതുവരെ ചികില്‍സ ഇനത്തില്‍ 150,000. രൂപ ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികില്‍സ നടത്തിവരുന്നത്. വാള്‍വ് മാറ്റിവെക്കുന്നതിനും, തുടര്‍ന്നുള്ള മറ്റുചിലവിനുമായി 13 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇവിടെ ചികില്‍സക്കായി അയിലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എം ദേവദാസ് ചെയര്‍മാനായും അബ്ദുള്‍ അസീസ് കണ്‍വീനര്‍, റഹീം അലിയാര് ട്രഷററായും നെന്മാറ ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 005000100136317 ഐ.എഫ്.എസ്.സി കോഡ് ഡി.എല്‍.എക്സ്.ബി 0000050.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."