HOME
DETAILS
MAL
വാക്കാലുള്ള പരാമര്‍ശം പോര; കെ.എം ഷാജിക്ക് സഭയില്‍ വരാനാവില്ലെന്ന് സ്പീക്കര്‍
backup
November 22 2018 | 12:11 PM
തിരുവനന്തപുരം: കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന സുപ്രിംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം പോരെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കോടതിയില്‍ നിന്ന് രേഖാമൂലം ഉത്തരവ് കിട്ടണം. കെ.എം ഷാജിയെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് നേരത്തെ സുപ്രിംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും പറഞ്ഞിരുന്നു. ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടപ്പോഴായിരുന്നു ഈ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."