ജസ്റ്റിസ് കര്ണന് പരോള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ഹരജി നല്കി
കൊല്‍ക്കത്ത: ഇക്കഴിഞ്ഞ 21ന് അറസ്റ്റ് ചെയ്ത് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ കഴിയുന്ന ഹൈക്കോടതി മുന്‍ജഡ്ജ് സി.എസ് കര്ണന് പരോള്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ക്ക് ഹരജി നല്‍കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന് മാത്യു ജെ. നെടുമ്പാറ അറിയിച്ചു. ഹരജിയുടെ കോപ്പി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും, സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഇ-മെയിലായാണ് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് ഹരജി സമര്‍പ്പിച്ചത്. ഗവര്‍ണറില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിഭാഷകന് പ്രത്യാശ പ്രകടിപ്പിച്ചു.
സുപ്രിം കോടതി ഉത്തരവിനെതുടര്‍ന്ന് 20ാം തിയതിയാണ് കര്‍ണനെ കോയമ്പത്തൂരില്‍ വച്ച് തമിഴ്നാട് പൊലിസിന്റെ സഹായത്തോടെ കൊല്‍ക്കത്ത പൊലിസ് അറസ്റ്റ് ചെയ്തത്.
മുന്ജഡ്ജിയെന്ന പരിഗണനയില്‍ അദ്ദേഹത്തിന് എല്ലാ സൗകര്യങ്ങളും ജയില്‍ അധികൃതര്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."