ജയിലില്‍ പോകേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് കന്നഡ പത്രപ്രവര്ത്തകന്
ബംഗളൂരു: ജയിലില്‍ പോകേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് കന്നഡ ടാബ്ലോയ്ഡ് പത്രത്തിന്റെ എഡിറ്റര്‍ രവി ബെലാഗ്രെ. എം.എല്‍.എമാരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം തടവു ശിക്ഷ വിധിച്ച സ്പീക്കറുടെ നടപടിയോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം. നെഞ്ചു വേദനയെതുടര്‍ന്ന് എസ്.ഡി.എം ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് താന്‍ സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കികൊണ്ട് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് ഡോക്ടര്‍മാര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. രാഷ്ട്രീയക്കാരില്‍ ആരുമായും തനിക്ക് ശത്രുതയില്ല. എല്ലാവരും തന്റെ സുഹൃത്തുക്കളാണ്. ഒരിക്കല്‍ ഞാന്‍ നിയമസഭയില്‍ കയറി. ഇവിടെ നിന്ന് പുറത്തിറങ്ങിയതോടെ എല്ലാവരും എന്റെ ശത്രുക്കളായി. എല്ലാം കണ്ട് മൂകനായിരിക്കാന് തനിക്ക് കഴിയില്ല. അതുകൊണ്ട് തെറ്റാണെന്ന് തോന്നിയതിനെ ചോദ്യം ചെയ്തു. അതാണ് എല്ലാവരും തന്റെ ശത്രുക്കളാകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."