നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ആധാര്‍ മതിയാവില്ല
ന്യൂഡല്‍ഹി: നേപ്പാളിലേക്കും ഭൂട്ടാനിലേക്കും യാത്ര ചെയ്യാന്‍ ഇനി മുതല്‍ ആധാര്‍ മതിയാവില്ല. ഈ രാജ്യങ്ങളിലേക്ക് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ ഈ രണ്ടു രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യാം. പാസ്പോര്‍ട്ടോ തിരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ആണ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നത്. ഇതിന് പകരം ആധാര്‍ മതിയാകില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
നേപ്പാളിലും ഭൂട്ടാനിലും പോകുന്ന 15 വയസിനു താഴെയുള്ളവര്‍ക്കും 65 വയസിനു മുകളിലുള്ളവര്‍ക്കും വയസ് തെളിയിക്കുന്ന മറ്റൊരു ഫോട്ടോയുള്ള തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യകാര്‍ഡ്, റേഷന്‍കാര്‍ഡ് തുടങ്ങിയവയാണ് ഇതിനായി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."