HOME
DETAILS

ഹാഷിംപുര കൂട്ടക്കൊല: നാല് അര്‍ധസൈനികരെ തിഹാര്‍ ജയിലിലടച്ചു

  
backup
November 22 2018 | 16:11 PM

hashim-pura-casev934980

 

സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ കസ്റ്റഡി കൂട്ടക്കൊലയായ ഹാഷിംപുരകേസില്‍ വിചാരണക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ നാലു അര്‍ധസൈനികര്‍ കീഴടങ്ങി. കുറ്റക്കാരെന്നു കണ്ടെത്തിയ അര്‍ധസൈനിക വിഭാഗത്തില്‍പ്പെട്ട കുപ്രസിദ്ധമായ പ്രൊവിന്‍ഷല്‍ ആംഡ് കോണ്‍സ്റ്റബുലറി (പി.എ.സി)യിലെ 16 പേരില്‍ നാലുപേരാണ് ഇന്നലെ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ കീഴടങ്ങിയത്.
കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ കീഴടങ്ങേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ. കീഴടങ്ങിയ നിരഞ്ജന്‍ ലാല്‍, മഹേഷ്, സമിഹുള്ള, ജയ്പാല്‍ എന്നിവരെ കോടതി ജിഹാര്‍ ജയിലില്‍ അടച്ചു. കുറ്റക്കാരില്‍ ഒരാളായ കമല്‍ സിങ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 11 പേര്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സുരേഷ് ചന്ദ് ശര്‍മ, ബുദ്ധിസിങ്, ബസന്ത് ഭല്ലഭ്, കുന്‍വാര്‍ പാല്‍ സിങ്, ബുദ്ധ സിങ്, രണ്‍ബീര്‍ സിങ്, ലീലാ ധര്‍, ഹംബീര്‍ സിങ്, സൊക്കം സിങ്, രാംധയാന്‍, മൊഖം സിങ്, വസന്ത്ഭല്ലഭ് സിങ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് വിചാരണക്കോടതി വിധി റദ്ദാക്കി കഴിഞ്ഞമാസം 31നാണ് ഡല്‍ഹി ഹൈക്കോടതി 16 പേരെയും കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവുശിക്ഷവിധിച്ചത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട നിരായുധരും നിസ്സംഗരുമായ 42 യുവാക്കളെയാണ് പി.എ.സി കൊലപ്പെടുത്തിയതെന്നും 31 വര്‍ഷമായി ഇവരുടെ കുടുംബങ്ങള്‍ നീതിക്കുവേണ്ടി അലയുകയാണെന്നും നിരീക്ഷിച്ചായിരുന്നു ജഡ്ജിമാരായ എസ്. മുരളീധറും വിനോദ് ഗോയലും അടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മുഴുവന്‍ പ്രതികളെയും വെറുതെവിട്ടുള്ള വിചാരണക്കോടതി വിധി ചോദ്യംചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരും മനുഷ്യാവകാശ കമ്മിഷന്‍, കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സുല്‍ഫിക്കര്‍ നാസര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയായിരുന്നു ഹൈക്കോടതി പരിഗണിച്ചത്.

1987 മെയ് 22നാണ് ഡല്‍ഹിയില്‍ നിന്നു 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ രാജ്യത്തെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതകങ്ങള്‍ നടന്നത്. മീററ്റില്‍ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ നടക്കുന്നതിനിടെ പള്ളിയിലും വീടുകളില്‍ നിന്നുമായി 600 ഓളം മുസ്‌ലിംകളെ ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയും അതില്‍ 50ഓളം യുവാക്കളെ ട്രക്കില്‍ കയറ്റി മകന്‍പൂര്‍ ഗ്രാമത്തില്‍ കൊണ്ടുപോയ ശേഷം ഓരോരുത്തരെയായി വെടിവച്ച് കനാലില്‍ തള്ളുകയുമായിരുന്നു. മരിച്ചെന്നു കരുതി ഉപേക്ഷിച്ച സുല്‍ഫിക്കര്‍ അലിയാണ് അരുംകൊലകള്‍ പുറംലോകത്തോടു പറഞ്ഞത്. ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് 2002 ലാണ് കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago