ഡല്‍ഹിയില്‍ കോടതി വളപ്പില്‍ അഭിഭാഷകരും പൊലിസും സംഘര്‍ഷം; പൊലിസ് വണ്ടിക്ക് തീവച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീസ് ഹസാരി കോടതി വളപ്പില്‍ പൊലിസും അഭിഭാഷകരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം. പൊലിസ് കാറിന് അഭിഭാഷകര്‍ തീവയ്ക്കുകയും ചെയ്തു. പാര്ക്കിങ്ങിനെച്ചൊല്ലായാണ് തര്‍ക്കം ഉടലെടുത്തത്.
പൊലിസ് വെടിവയ്പ്പില്‍ അഭിഭാഷകന് പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനും മര്‍ദനമേറ്റിട്ടുണ്ട്.
പൊലിസുകാരെയും മാധ്യമപ്രവര്‍ത്തകരെയും അകത്തു കയറാന്‍ അനുവദിക്കാതെ അഭിഭാഷകര്‍ മതില്പണിതു നിന്നു. ഇതോടെ പൊലിസ് കോടതിയിലേക്കുള്ള എല്ലാ ഗെയ്റ്റുകളും അടച്ചിട്ടു.
കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലി പൊലിസുകാരുമായി ഒരു അഭിഭാഷകന് തര്‍ക്കമുണ്ടായതാണ് വലിയ സംഘര്‍ഷത്തിലേക്കു നയിച്ചത്. ഇതേത്തുടര്‍ന്ന് പൊലിസ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൂടെയുള്ള അഭിഭാഷകര്‍ ഇതു തടയാന്‍ ശ്രമിച്ചു. ഇതോടെ പൊലിസ് ഇവരെ പിരിച്ചുവിടാന്‍ വെടിവയ്പ്പും നടത്തി.
സംഘര്‍ഷം രൂക്ഷമായതോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പൊലിസ് കാറിന് അഭിഭാഷകര്‍ തീകൊളുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."