ചരിത്ര വഴിയില്‍ മേരി കോം
ന്യൂഡല്‍ഹി: ചരിത്രം തിരുത്താനൊരുങ്ങി ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം മേരികോം. ഡല്‍ഹിയില്‍ നടന്ന ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചാണ് മേരികോം ചരിത്രത്തിലേക്ക് കാലെടുത്ത്‌വെച്ചത്.
സെമിയില്‍ 48 കി.ഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ ഇടിച്ചിട്ടാണ് മേരി കോം ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ മുപ്പത്തിയഞ്ചുകാരി ആറാം സ്വര്‍ണത്തിലേക്ക് ഒരു പടികൂടി അടുത്തു. ഉക്രൈന്‍ താരം ഹന്ന ഒക്‌ഹോട്ടയാണ് മേരി കോമിന്റെ ഫൈനലിലെ എതിരാളി. 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളില്‍ മേരി കോം ലോക വേദിയില്‍ നിന്ന് സ്വര്‍ണം നേടിയിരുന്നു.
2001ലെ ആദ്യ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടി. അഞ്ചു സ്വര്‍ണം നേടിയ അയര്‍ലന്‍ഡിന്റെ കാത്തി ടെയ്‌ലര്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ മേരി കോം. ഒരു സ്വര്‍ണം കൂടി നേടിയാല്‍ സ്വര്‍ണ നേട്ടത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കാം. ഫൈനല്‍ പ്രവേശനത്തോടെ ബോക്‌സിങ് റിങിലെ ഏറ്റവും നേട്ടം കൊയ്ത വനിതയായി മേരി കോം മാറി.
മേരി കോമിന് മുന്നില്‍ നില്‍ക്കുന്ന ഐറിഷ് താരത്തിന് അഞ്ച് സ്വര്‍ണവും ഒരുവെങ്കലവുമാണുള്ളത്. എന്റെ എതിരാളിക്ക് എന്നേക്കാള്‍ ഉയരമുണ്ടായിരുന്നു. റിങ്ങില്‍ ഉയരം കൂടുതലുള്ളവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകും.
എന്നാല്‍, ഉയരുമുള്ള എതിരാളിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു- മേരി കോം പറഞ്ഞു. ഈ വര്‍ഷം പോളണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തിയ താരവുമായിട്ടാണ് ഫൈനലില്‍ വീണ്ടും മേരി കോം ഏറ്റുമുട്ടുന്നത്. എതിരാളിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളെല്ലാം കരുതിവച്ചിട്ടുണ്ടെന്നും സ്വര്‍ണം നേടുമെന്ന വിശ്വാസമുണ്ടെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."