മെഡിക്കല്‍ കോളജിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ വഴി ശ്രമം
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടര്‍ മുഖാന്തിരം ശ്രമം നടത്താന്‍ ആശുപത്രി വികസന സമിതിയോഗത്തില്‍ തീരുമാനമായി. ആരോഗ്യവിദ്യാഭ്യാസവകുപ്പും ആരോഗ്യസേവനവിഭാഗവും ചേര്‍ന്നു തിരുവനന്തപുരത്തു യോഗം ചേരാന്‍ കലക്ടര്‍ മുഖേന ആവശ്യപ്പെടും. ശസ്ത്രക്രിയ വൈകുന്നതും രോഗികളെ കൂട്ടമായി റഫര്‍ ചെയ്യുന്നതു സംബന്ധിച്ചും ഈ മാസം ഒമ്പതിനു കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. ഡി.എച്ച്.എസിലേയും ഡി.എം.ഇയിലേയും ഡോക്ടര്‍മാരും പങ്കെടുക്കും. കൂടാതെ ആരോഗ്യസെക്രട്ടറിയുടെ സാന്നിധ്യത്തില്‍ മഞ്ചേരിയിലും വിശദമായ യോഗം ചേരും. കാരുണ്യഫാര്‍മസി 24 മണിക്കൂറാക്കുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാകലക്ടര്‍ വെങ്കിടേശപതി അധ്യക്ഷനായി.
അഡ്വ. എം.ഉമ്മര്‍ എംഎല്‍എ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സിറിയക്ക് ജോബ്, സൂപ്രണ്ട് ഡോ.നന്ദകുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ലേ സെക്രട്ടറി വീരാറാവു, നഴ്സിംഗ് സൂപ്രണ്ട് പ്രസന്നകുമാരി, ചെയര്‍പേഴ്സണ്‍ വി.എം സുബൈദ, മംഗലം ഗോപിനാഥ്, അഡ്വ:ടി.പി രാമചന്ദ്രന്, ഫിറോസ്ബാബു, കൃഷ്ണദാസ് രാജ, കെ.എം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."