HOME
DETAILS

സഊദിയില്‍ രാത്രികാല ജോലിയുടെ നിയമങ്ങളും നിബന്ധനകളും പരിഷ്‌കരിച്ചു; പുതിയ നിയമം അടുത്ത വര്‍ഷം മുതല്‍

  
backup
November 02 2019 | 15:11 PM

saudi-new-labour-law

 

 

 


ജിദ്ദ: സഊദിയില്‍ രാത്രികാല ജോലിയുടെ നിയമങ്ങളും നിബന്ധനകളും പരിഷ്‌കരിച്ചു. രാത്രി തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നതാണ് പരിഷ്‌കരിച്ച നിയമം. പുതിയ നിയമം അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. തൊഴില്‍ സാമൂഹിക കാര്യ മന്ത്രി അഹമ്മദ് അല്‍ റാജിയാണ് പരിഷ്‌കരിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രാത്രി പതിനൊന്നു മുതല്‍ രാവിലെ ആറു വരെയുള്ള സമയത്തെ ജോലിയാണ് രാത്രി തൊഴില്‍ കൊണ്ട് വിവക്ഷിക്കുന്നത്. രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെയുള്ള സമയത്ത് നിര്‍വഹിക്കുന്ന തൊഴിലുകള്‍ സാദാ തൊഴില്‍ സമയമായി കണക്കാക്കും. തൊഴില്‍, സാമൂഹിക വികസന മന്ത്രിയുടെ തീരുമാന പ്രകാരം പ്രത്യേകം നിര്‍ണയിച്ച സമയത്ത് ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് രാത്രി തൊഴിലാളിയെന്ന സാങ്കേതിക വിശേഷണം ബാധകമായിരിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. രാത്രി തൊഴിലാളിക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് തൊഴിലുടമ ബാധ്യസ്ഥമാണ്. രാത്രി തൊഴിലിന് ആരോഗ്യപരമായി എത്രമാത്രം അനുയോജ്യനാണ് എന്നും അനുയോജ്യനല്ല എന്നും വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. രാത്രി തൊഴിലിന് ആരോഗ്യപരമായി അനുയോജ്യനല്ലാത്ത പക്ഷം സാദാ തൊഴില്‍ സമയത്തേക്ക് തൊഴിലാളിയെ മാറ്റല്‍ നിര്‍ബന്ധമാണ്.
ആരോഗ്യം സംരക്ഷിക്കുന്നതിന് രാത്രി ജോലി ഒഴിവാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നവര്‍, പ്രസവത്തിന് ചുരുങ്ങിയത് 24 ആഴ്ച മുമ്പു വരെയുള്ള ഗര്‍ഭിണികള്‍, മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് അധിക കാലം രാത്രി ജോലി ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഗര്‍ഭിണികള്‍, മാതാക്കള്‍ എന്നിവരെ രാത്രി ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.
തൊഴില്‍ നിയമം അനുശാസിക്കുന്ന യാത്രാ ബത്തക്കു പുറമെ, അനുയോജ്യമായ യാത്രാപടി നല്‍കല്‍, മറ്റു ഗതാഗത സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത പക്ഷം അനുയോജ്യമായ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തല്‍, രാത്രി ജോലിക്ക് അനുയോജ്യമായ അലവന്‍സ് നല്‍കല്‍, വേതനവും മറ്റു ആനുകൂല്യങ്ങളും അതേപോലെ നിലനിര്‍ത്തി ജോലി സമയം കുറച്ചു നല്‍കല്‍ പോലുള്ള അധിക ആനുകൂല്യങ്ങള്‍ രാത്രി ജോലിക്കാര്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കിയിരിക്കണം. തൊഴില്‍ പരിശീലനം, സ്ഥാനക്കയറ്റം എന്നിവയില്‍ സാദാ തൊഴില്‍ സമയത്ത് ജോലി ചെയ്യുന്നവര്‍ക്കും രാത്രി തൊഴിലാളികള്‍ക്കുമിടയില്‍ തുല്യാവസരം ഉറപ്പുവരുത്തുകയും രാത്രി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വേണം.
ഒരു തൊഴില്‍ ദിനം അവസാനിച്ച് മറ്റൊരു തൊഴില്‍ ദിനം ആരംഭിക്കുന്നതിനിടയില്‍ രാത്രി തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന വിശ്രമ സമയം 12 മണിക്കൂറില്‍ കുറയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. രാത്രി തൊഴിലില്‍ തുടര്‍ച്ചയായി മൂന്നു മാസത്തില്‍ കൂടുതല്‍ നിയോഗിക്കുന്നതിനും വിലക്കുണ്ട്. മൂന്നു മാസം പിന്നിട്ടാല്‍ തൊഴിലാളിയെ ഒരു മാസത്തില്‍ കുറയാത്ത കാലത്തേക്ക് സാദാ തൊഴില്‍ സമയത്തേക്ക് മാറ്റണം. എന്നാല്‍ രാത്രി തൊഴില്‍ തുടരുന്നതിന് തൊഴിലാളി ആഗ്രഹിക്കുന്ന പക്ഷം ഈ വ്യവസ്ഥ ബാധകമല്ല. ഇതിന് തൊഴിലാളിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങി പ്രത്യേക ഫയലില്‍ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ ഇടക്കു വെച്ച് തീരുമാനം മാറ്റുന്ന പക്ഷം തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുകയും വേണം.
രാത്രി തൊഴിലിന് നിയോഗിക്കുന്ന തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോള്‍ വയോജനങ്ങളുടെയും കുടുംബപരമായ ഉത്തരവാദിത്വങ്ങളുള്ളവരുടെയും കാര്യങ്ങള്‍ പ്രത്യേകം പരിഗണിക്കല്‍ നിര്‍ബന്ധമാണ്. തുടര്‍ച്ചയായി ഒരു മാസം രാത്രി ജോലി ചെയ്യുന്നവര്‍ക്കും, രണ്ടു മാസവും അതിലേറെയുമുള്ള തൊഴില്‍ കാലത്ത് 25 ശതമാനത്തില്‍ കുറയാത്തത്ര ദിവസങ്ങളില്‍ രാത്രി ജോലി ചെയ്യുന്നവര്‍ക്കും, ഒരു വര്‍ഷത്തില്‍ 45 പ്രവൃത്തി ദിവസങ്ങളില്‍ രാത്രി ജോലി ചെയ്യുന്നവര്‍ക്കും മേല്‍പരാമര്‍ശിച്ച നഷ്ടപരിഹാരത്തിനും പ്രത്യേക ആനുകൂല്യങ്ങള്‍ക്കും അവകാശമുണ്ടാകും. അതേ സമയം വിശുദ്ധ റമദാനില്‍ രാത്രി ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 days ago