കശ്മീരില്‍ നിലവിലെ സ്ഥിതി നല്ലതല്ല, സ്ഥിരതയുള്ളതുമല്ല; ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയുണ്ട്- ആംഗെല മെര്‍ക്കല്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതി മോശമാണെന്നും ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ മെര്‍ക്കല്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ സ്ഥിരതയുള്ളതല്ലെന്നും നല്ല മാറ്റം വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച നടത്തിയ മെര്‍ക്കല്‍, 17 കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലാണ് ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവച്ചത്. ഇന്ത്യയുടെ വികസനത്തിന് ജര്‍മ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ആവശ്യമാണെന്നും മോദി പറഞ്ഞു.
കയറ്റുമതി നിയന്ത്രണ വിഷയങ്ങളിലും വിവിധ അന്താരാഷ്ട്ര വേദികളിലും ഇന്ത്യക്ക് ശക്തമായ പിന്തുണ നല്‍കിയതിന് ജര്‍മ്മനിയോട് നന്ദിയുള്ളവരായിരിക്കുമെന്നും ഹൈദരബാദ് ഹൗസില്‍ നടന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു.
ഇന്ത്യയുടെ നാഷണല്‍ മ്യൂസിയം, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്, ഇന്ത്യന്‍ മ്യൂസിയം, കൊല്‍ക്കത്ത, പ്രഷ്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ തുടങ്ങിയ കരാറുകളും ഒപ്പിട്ടു. കൂടാതെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) ഡച്ച് ഫ്യൂബോള്‍ ബണ്ടും തമ്മില്‍ മറ്റൊരു കരാറിലും ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."