കൊറിയകള്‍ അതിര്‍ത്തിയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നു
സിയൂള്‍: 14 വര്‍ഷത്തിനു ശേഷം ഇരു കൊറിയകള്‍ക്കുമിടയിലെ അതിര്‍ത്തിയില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നു. കൊറിയന്‍ ഭൂഖണ്ഡത്തിലെ സൈനിക രഹിത മേഖലയിലാണ് റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതെന്നു ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
1950-1953 വര്‍ഷങ്ങളിലുണ്ടായ കൊറിയന്‍ യുദ്ധത്തിലെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള സംയുക്ത ഓപറേഷന് ഈ റോഡുകള്‍ ഉപയോഗിക്കും. സൈനിക രഹിത മേഖലയുടെ സമീപ പ്രദേശമായ ദക്ഷിണ കൊറിയയിലെ ചിയോറോണില്നിന്ന് 12 മീറ്റര്‍ വീതിയുള്ള റോഡാണ് യോജിപ്പിക്കുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സെപ്റ്റംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൂടാതെ, പമുജോമിലെ യുദ്ധവിരാമ ഗ്രാമത്തില്‍നിന്ന് ആയുധങ്ങളും ബങ്കറുകളും നീക്കാനും തീരുമാനിച്ചിരുന്നു.
റോഡ് നിര്‍മാണ പ്രവൃത്തികളില്‍ ഇരു കൊറിയന്‍ സൈനികരും പങ്കെടുക്കുന്ന ചിത്രങ്ങള്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടു. ഇരു കൊറിയകള്‍ക്കുമിടയില്‍ പുതിയ അധ്യായം തുടങ്ങിയ ചരിത്ര നിമിഷമാണിതെന്നു മന്ത്രാലയം പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്കിടയിലും ആണവ നിരായുധീകരണത്തിനുള്ള സമ്മര്‍ദങ്ങള്‍ അമേരിക്ക തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."