ഗജ ചുഴലിക്കാറ്റ്: 15,000 കോടിയുടെ കേന്ദ്രസഹായത്തിനായി തമിഴ്‌നാട്
ന്യൂഡല്‍ഹി: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നു സര്‍വനാശം വിതച്ച തമിഴ്‌നാടിന് 15,000 കോടിയുടെ ധനസഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. സംസ്ഥാനത്തിന്റെ ആവശ്യമടങ്ങിയ നിവേദനവും അദ്ദേഹം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു.
കാവേരിയോടു ചേര്‍ന്ന് സംസ്ഥാനത്തെ 12 ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 63 പേര്‍ക്ക് ജീവഹാനി നേരിടുകയും ചെയ്തു. നൂറുകണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേന്ദ്രസഹായം അനിവാര്യമാണെന്നു മുഖ്യമന്ത്രി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക ദൗത്യസംഘത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്‌നാട്ടിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. പുനരധിവാസത്തിനും മറ്റുമായി ഇതിനകം 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ കൂടുതല്‍ ധനസഹായം കേന്ദ്രത്തില്‍നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പളനിസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."