ഹോക്കി വേള്‍ഡ് ലീഗ്: ഇന്ത്യക്ക് ആറാം സ്ഥാനം
ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗ് സെമി പോരാട്ടത്തില്‍ കാനഡയോട് പരാജയപ്പെട്ട ഇന്ത്യക്ക് ആറാം സ്ഥാനം. അഞ്ച്, ആറ് സ്ഥാനക്കാരെ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ കാനഡയോട് 3-2ന് പരാജയപ്പെടുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ തങ്ങളേക്കാള്‍ താഴെ റാങ്കിലുള്ള ടീമിനോട് പരാജയപ്പെടുന്നത്. നേരത്തെ ഇന്ത്യ മലേഷ്യയോട് പരാജയപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഹര്‍മന്‍പ്രീത് സിങും കാനഡയുടെ ഗോര്‍ഡന്‍ ജോണ്‍സ്റ്റനും ഇരട്ട ഗോളുകള്‍ നേടി. കളിയുടെ ഏഴ്, 22 മിനുട്ടുകളിലാണ് ഹര്‍മന്‍പ്രീത് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. കളിയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തിയിരുന്നു. പിന്നീട് 40ാം മിനുട്ടില്‍ കീഗന്‍ പെരെയ്ര കാനഡയ്ക്ക് സമനില സമ്മാനിച്ചു. 44ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ ജോണ്സ്റ്റന് അവര്‍ക്ക് വിക്ക്വുമൊരുക്കി.
വിജയത്തോടെ അഞ്ചാം സ്ഥാനവും ഒപ്പം അടുത്ത വര്‍ഷം ഭുവനേശ്വറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനും കാനഡയ്ക്കായി.
അതേസമയം തോറ്റെങ്കിലും ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍, ലോകകപ്പ് പോരാട്ടങ്ങളില്‍ നേരത്തെ യോഗ്യത നേടാന്‍ സാധിച്ചതിനാല്‍ മത്സര ഫലം ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."