ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവം: രണ്ടു പേര് അറസ്റ്റില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനല്‍ എന്നിവരാണ് അറസ്റ്റിലായത്.
വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഇന്നലെ രാത്രിയിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സുനില്‍ പറഞ്ഞിട്ടാണ് ദിലീപിനോട് പണം ആവശ്യപ്പെട്ടതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കത്ത് ദിലീപിന് എത്തിച്ചത് താനാണെന്ന് വിഷ്ണു സമ്മതിച്ചതായാണ് സൂചന.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ സുനില്‍കുമാറിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അച്ഛനമ്മമാരുടെ ബാങ്ക് അക്കൗണ്ടിലെത്തിയ പണത്തിന്റെ ഉറവിടമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സുനില്‍കുമാറിന്റെ അമ്മയെ വിളിച്ചുവരുത്തി പൊലിസ് മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."