HOME
DETAILS

ഓര്‍മകളുടെ നനുത്ത തൂവല്‍സ്പര്‍ശം

  
backup
November 03 2019 | 02:11 AM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%a8%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a4%e0%b5%82%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d

 

 

വികാര ജീവിയായ മനുഷ്യന്റെ ക്ഷണഭംഗുരമായ ജീവിതത്തില്‍ മറവികള്‍ക്കാണല്ലോ മുഖ്യ സ്ഥാനം. അവന്‍ ഓര്‍ത്തെടുക്കുന്ന ഓരോ നിമിഷവും അവന്റെ ജീവിതത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു. പ്രതിസന്ധികളുടെയും ആയാസരഹിതമായ പ്രയാണങ്ങളുടെയും മാത്രം ഓര്‍മ പുസ്തകമല്ല ജീവിതം. മനുഷ്യനെന്ന സൃഷ്ടിയുടെ മഹത്വം സംസാരമെന്ന ശ്രേഷ്ഠതയ്‌ക്കൊപ്പം ഓര്‍മകളുടെയും ചിന്തകളുടെയും സംഭാവനകളായി കൂടി കാണാവുന്നതാണ്.
ഒരു ജന്മം ഒരായിരം സംഭവങ്ങളുടെ ആകെത്തുകയാണ്. ഓരോ ജന്മവും ഈ ഭൂമിയില്‍ ജീവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടതാണ്. സന്തോഷമെന്ന വെള്ളക്കപ്പല്‍ ജീവിതമെന്ന തുറമുഖത്ത് നങ്കൂരമിടുക വിരളമെന്നാണ് മനുഷ്യന്‍ ചിന്തിക്കുന്നത്. മിക്കപ്പോഴും വിട്ടൊഴിയാതെ നമ്മെ മുട്ടിയുരുമ്മുന്ന ദു:ഖങ്ങളുടെ കറുത്തകപ്പലാവട്ടെ തീരം വിടാന്‍ ഭാവമില്ലെന്ന തോന്നല്‍ അവനുണ്ടാകുന്നതില്‍ അതിശയോക്തിയില്ലതന്നെ.
അക്ഷരവഴികളില്‍ എല്ലാവര്‍ക്കും വായിക്കാനായാലും പറയാനായാലുമെല്ലാം ഏറെ ഇഷ്ടം ദു:ഖങ്ങളുടെ രേഖപ്പെടുത്തലുകളാവും. സന്തോഷമന്യമായ ജീവിതങ്ങളുടെ ഓര്‍മകളില്‍ സങ്കടങ്ങള്‍ നിറയുന്നതാവാം അതിനു കാരണം.
പറഞ്ഞുവരുന്നത്, മനു റഹ്മാന്റെ മറക്കില്ലൊരിക്കലും എന്ന പുസ്തകത്തെപ്പറ്റിയാണ്. മനസില്‍ തട്ടുന്ന ഓര്‍മകളില്‍ നല്ലൊരു പങ്കും വേദനകളുടെയും വിങ്ങലുകളുടെയും സമന്വയമാണ്. മറക്കാത്ത ഓര്‍മകള്‍ക്ക് ഒരു സങ്കടാവരണമുണ്ട്.
ഈ പുസ്തകത്തിലെ ആദ്യ ഓര്‍മയായി ചേര്‍ത്തിരിക്കുന്നത് പ്രശസ്ത നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്റെ റെയില്‍വേ ജീവിതവുമായി ബന്ധപ്പെട്ടതാണ്. കുന്നംകുളത്തിന് വടക്കോട്ടുള്ള മലയാളക്കര എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത കാലമായിരുന്നു വിദ്യാഭ്യാസവും ജോലിയുടെ തുടക്കവുമെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തില്‍ ധാരാളം പേര്‍ ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും മലബാറിലേക്ക് സ്ഥലംമാറ്റം അചിന്തനീയമായിരുന്നു. ഏത് പട്ടിക്കാട്ടിലേക്ക് സ്ഥലംമാറ്റം സംഭവിച്ചാലും മലബാറിലേക്ക് ആവരുതേയെന്ന് ബന്ധുക്കള്‍ പ്രാര്‍ഥിക്കുന്നത് പഠനകാലത്ത് ഏറെ കേട്ടിരുന്നതായും രാമകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു.
റെയില്‍വേയില്‍ നിയമനംകിട്ടി പ്രത്യേക സാഹചര്യത്തില്‍ കോഴിക്കോട് എത്തുന്നതോടെയാണ് മലബാറിന്റെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയുന്നതെന്ന് അദ്ദേഹം അടിവരയിടുന്നു.
'ഇരുപതു വയസുവരെ ഞാന്‍ കുന്ദംകുളത്തിന് വടക്കു ഭാഗത്തേക്ക് തീരെ സഞ്ചരിച്ചിരുന്നില്ല. വലിയമ്മ ദേവകി അന്തര്‍ജ്ജനത്തിന്റെ വീട്ടില്‍ നിന്നായിരുന്നു കോളജ് പഠനം. ആലുവ യു.സി കോളജിലായിരുന്നു ഞാന്‍ പഠിച്ചത്. അമ്മയുടെ അച്ഛന്റെ ബന്ധുവായ ഒരാള്‍ കോഴിക്കോടിന്റെ സമീപപ്രദേശമായ കടലുണ്ടിയില്‍ താമസിച്ചിരുന്നതായി ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കേട്ടിരുന്നു. കോഴിക്കോട് രാധാ തിയേറ്ററിലെ ഫിലിം ഓപ്പറേറ്ററായിരുന്നു അദ്ദേഹം. അമ്മയ്ക്ക് സഹോദരനെപ്പോലെയായിരുന്നു ഇദ്ദേഹമെങ്കിലും ഞാന്‍ ഒരിക്കലും ആ മനുഷ്യനെ കണ്ടിരുന്നില്ല.
ഒന്‍പതാം ക്ലാസില്‍ പഠിക്കവെ അമ്മ മരിച്ചു. പിന്നീട് ഈ മാമനെക്കുറിച്ച് അധികമൊന്നും കേട്ടില്ല. വടക്കന്‍പാട്ട് പ്രമേയമായ ആരോമല്‍ ചേകവര്‍ പോലുള്ള സിനിമകള്‍ ചില മങ്ങിയ ഓര്‍മകള്‍ വടക്കന്‍ കേരളത്തെക്കുറിച്ച് എനിക്കു നല്‍കി.
വലിയമ്മയുടെ മകന് പയ്യന്നൂര്‍ക്ക് പോകാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ അടിച്ചുവന്നപ്പോള്‍ എന്‍ജിനിയറിങ് ഗ്രാേജ്വറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ ഏട്ടന്‍ തിരുവനന്തപുരത്ത് പോയി സ്ഥലംമാറ്റം വല്ല വിധേനയും ഒഴിവാക്കാന്‍ ശ്രമിച്ചതും കുറേക്കാലം ശമ്പളമില്ലാതെ അവധിയെടുത്തതുമെല്ലാം എന്റെ ഓര്‍മയില്‍ മലബാറിനെക്കുറിച്ചുള്ള ആശങ്കക്ക് ആക്കംകൂട്ടി.
എന്തായാലും മലബാര്‍ വല്ലാത്തൊരു അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സംഭവവും ആഴത്തില്‍ ബോധ്യപ്പെടുത്തി'.
തന്റെ മൂന്നു പതിറ്റാണ്ടിലേറെ ദീര്‍ഘിച്ച റെയില്‍വേ സര്‍വിസില്‍ താന്‍ ഏറ്റവും സന്തോഷകരമായി ജോലി ചെയ്ത ഇടമായി പിന്നീട് രാമകൃഷ്ണന്‍ മലബാറിനെ പുകഴ്ത്തുന്നു. മലബാറിന്റെ സ്‌നേഹം കുഞ്ഞിരായിന്‍ ഹാജി എന്ന ഓര്‍മച്ചെപ്പിലൂടെ രാമകൃഷ്ണന്‍ വരച്ചുകാട്ടുന്നു. പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന്റെ സമീപത്തായുള്ള കുഞ്ഞിരായിന്‍ ഹാജിയുടെ വീട്ടിലെ സ്‌നേഹവും കരുതലുമായിുരുന്നു മലബാര്‍ എന്ന പട്ടിക്കാടിനെ ടി.ഡിയുടെ മനസില്‍ എന്നും പച്ചപിടിച്ച സ്‌നേഹത്തിന്റെ ഇടമായി രൂപാന്തരപ്പെടുത്തിയത്.

ഓര്‍മകളില്‍ നിന്ന് ഓര്‍മകളിലേക്ക് ചരടു നീളുമ്പോള്‍ അത്ഭുതവും ഒരുവേള സങ്കടവും സഹചാരികളായി വായനക്കാരനൊപ്പം കൂടുന്നു.
മിന്നലിനെ എന്നും ഭയന്നിരുന്ന സ്‌നേഹനിധിയായ ഉമ്മയെക്കുറിച്ചാണ് കവി വീരാന്‍കുട്ടി മിന്നലുകൊണ്ട് ഉമ്മയ്‌ക്കൊരു അരഞ്ഞാണം എന്ന ഓര്‍മയില്‍ പറയുന്നത്.
'എന്റെ ഓര്‍മകള്‍ ആരംഭിക്കുന്നിടത്ത് കാണാനാവുക കുറേ ആടുകളെയാണ്. ഉമ്മ ആയിശ, വീട്ടില്‍ കുറേ ആടുകളെ പോറ്റിയിരുന്നു. ബഷീറിന്റെ 'പാത്തുമ്മയുടെ ആടി'ലെ പാത്തുമ്മയുടെ ഛായ ആഴത്തില്‍ പതിഞ്ഞതായിരുന്നു ഉമ്മയുടെ ജീവിതം. വീടിനകത്തേക്ക് സദാ പാഞ്ഞു കയറുന്ന വയല്‍ക്കാറ്റിന് ആട്ടിന്‍ചൂരായിരുന്നു. പാലിന്റെയും ആട്ടിന്‍ കാഷ്ഠത്തിന്റെയും ഒരു സമ്മിശ്രഗന്ധവും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.
ഉമ്മ ധാരാളം കോഴികളെയും വളര്‍ത്തിയിരുന്നു. മിണ്ടാപ്രാണികളായ ആടിനും കോഴിക്കും പകുത്ത് നല്‍കി ബാക്കിയാവുന്ന നേരവും സ്‌നേഹവുമാണ് ഉമ്മ ഞങ്ങള്‍ കുട്ടികള്‍ക്കായി നല്‍കാറ്. ഞങ്ങളോടുള്ള ഉമ്മയുടെ സ്‌നേഹം എന്നും മനസിനകത്തായിരുന്നു. ഞങ്ങളെക്കുറിച്ചും ചില അഹ്ലാദങ്ങള്‍ ഉമ്മ അനുഭവിച്ചിരിക്കാം. പക്ഷേ അതൊന്നും അവര്‍ അധികമായി മക്കള്‍ക്കു മുന്‍പില്‍ പ്രകടിപ്പിച്ചിരുന്നില്ല.
എന്റെ കുട്ടിക്കാലത്ത് ഉമ്മ കൂടുതലായും സംസാരിച്ചിരുന്നത് ആടിനോടും കോഴിയോടുമായിരുന്നു. ആട് മാസം തികഞ്ഞു നില്‍ക്കാന്‍ തുടങ്ങിയാല്‍ രാവിന്റെ നിശബ്ദതയിലും ഉമ്മ കാതോര്‍ത്തു കിടക്കും'. ചിത്രത്തിലെന്നപോലെയാണ് വിവരണം. മിന്നലിനെ പേടിയുള്ള ഉമ്മയ്ക്ക് മിന്നലുകൊണ്ട് അരഞ്ഞാണം തീര്‍ക്കണമെന്ന കുട്ടിയുടെ ചിന്ത മഹത്തരമെന്നു പറയാതെ തരമില്ല. വീരാന്‍ കുട്ടിക്ക് ഉമ്മയോടുള്ള സ്‌നേഹത്തേക്കാളുപരി ഒരു കുട്ടിക്ക് തന്റെ മാതാവിനോടുള്ള സ്‌നേഹവായ്പിന് മിന്നല്‍പോലെ അതിരുകള്‍ ഭേദിക്കാനുള്ള തീവ്രതയുണ്ടെന്നും ഈ ഓര്‍മ അനുവാചകനെ ഓര്‍മപ്പെടുത്തുന്നു.
എനിക്കായി തല്ലുവാങ്ങിയ സഹപാഠി എന്ന സുഭാഷ് ചന്ദ്രന്റെ ഓര്‍മയില്‍ ഹൈസ്‌കൂള്‍ പഠന കാലമാണ് തെളിയുന്നത്. ഒരു ഹ്രസ്വചിത്രം കാണുന്നതുപോലെയാണ് സുഭാഷ് തന്റെ ഓര്‍മകളുടെ തീരത്തണയുന്നത്. കെ.ആര്‍ മീരയാവട്ടെ, മഴനനഞ്ഞ് എത്തിയ ഒരു വായനക്കാരനെയാണ്. മീരയുടെ ഓര്‍മകളേക്കാള്‍ ആ വായനക്കാരനെപ്പറ്റി നമുക്ക് ജിജ്ഞാസ ഉളവാക്കും.
ദക്ഷിണാഫ്രിക്കന്‍ കവി ആഖെ എംബുളിയുമായി ഒരു കൂടിക്കാഴ്ചക്കായി ദക്ഷിണാഫ്രിക്കയിലെ കറക്ഷന്‍ സെന്ററില്‍ പോകുന്ന അനുഭവമാണ് കവയിത്രി അനിത തമ്പി പങ്കിടുന്നത്. എംബുളിയെ അറിയാത്തവര്‍ക്കായി മനു റഹ്മാന്‍ ചെറിയ ഒരു വിവരണം ചേര്‍ത്തിരിക്കുന്നത് ഈ ഓര്‍മയെ കൂടുതല്‍ ജീവസുറ്റതാക്കുന്നുണ്ട്. രവീന്ദ്രന്‍ മാഷുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഗായിക ഗായത്രി ഓര്‍ത്തെടുക്കുന്നു. സംഗീതാത്ഭുതമായി നാമെന്നും വാഴ്ത്തുന്ന മാഷുമായുള്ള നിമിഷങ്ങള്‍ ഗായത്രി ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസിലും അത് സന്തോഷവും സ്‌നേഹവും നിറയ്ക്കുന്നു.
ഒരു ലൈംഗീക പീഡനകഥയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മാധ്യമപ്രവര്‍ത്തകനായ മനു റഹ്മാനോട് ഓര്‍ത്തെടുത്ത് പങ്കിടുന്നത്. യുവതിയായ ഒരു സ്ത്രീ തീര്‍ത്തും അടിസ്ഥാനരഹിതമായ ഒരു കഥ കഥാകൃത്തിന് മേല്‍ കെട്ടിവയ്ക്കുന്നു.
ഗ്വാളിയറിലെ ആസൂത്രിതമായ തോല്‍വി (സയനോര), നല്ലവനായ സമരിയക്കാരന്‍ (ജോര്‍ജ്ജ് ഓണക്കൂര്‍), സഹയാത്രികന്റെ മരണം (ഡോ. കെ. ശ്രീകുമാര്‍), പൊട്ടിക്കരഞ്ഞ നിമിഷങ്ങള്‍ (മനോജ് കെ. ജയന്‍) തുടങ്ങിയ 69 ഓര്‍മകളില്‍ ബഹുഭൂരിഭാഗവും വായനക്കാരന്റെ മനസില്‍ മായാതെ നില്‍ക്കുന്നവ തന്നെയാണ്. ഓര്‍മകള്‍ക്ക് ഒരു ദുഃഖത്തിന്റെ ആവരണം സ്വാഭാവികമാണ്. എങ്കിലും മറക്കാനാവാത്ത മണിമുത്തുകളായ അവ ക്രോഡീകരിച്ചെടുത്തിരിക്കുന്നു മറക്കില്ലൊരിക്കലും എന്ന ഈ പുസ്തകത്തില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago