സി.പി.എമ്മിന്റെ നവോത്ഥാന ജാഥ സ്വന്തം പാര്‍ട്ടിക്കാരിയെ പീഡിപ്പിച്ച എം.എല്‍.എയുമായി: ടി.ജെ ചന്ദ്രചൂഡന്
തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയിലെ യുവതിയെ ബലാത്സംഗം ചെയ്ത എം.എല്‍.എ പി.കെ ശശിയെക്കൊണ്ടാണ് സി.പി.എം നവോത്ഥാന ജാഥ സംഘടിപ്പിക്കുന്നതെന്ന് ആര്.എസ്.പി ദേശീയ ജന. സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്. തിരുവനന്തപുരത്ത് ആര്.എസ്.പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എല്‍.എയുടെ പ്രവൃത്തിയെ അംഗീകരിക്കുന്ന നടപടിയാണ് സി.പി.എമ്മിന്റേത്. സി.പി.എമ്മിലെ ചെറുപ്പക്കാരില്‍ ദുര്‍വാസനകള്‍ വളര്‍ത്തുന്നതിന് ഈ നടപടി കാരണമാകും. പരാതിക്കാരിയും പ്രതിയും പാര്‍ട്ടിക്കാരായതിനാല്‍ തങ്ങള്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്നതാണ് സി.പി.എം നിലപാട്. അമ്പലങ്ങളുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്ന ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും നിലപാടുപോലെയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഷിബു ബേബിജോണ്‍ അധ്യക്ഷനായി. കെ.എസ് സനല്‍കുമാര്‍, എസ്. സത്യപാലന്, എന്‍.കെ പ്രേമചന്ദ്രന്, ബാബുദിവാകരന്, കെ. സിസിലി, അഡ്വ. സി.പി സുധീഷ് കുമാര്‍, കലാനിലയം രാമചന്ദ്രന് നായര്‍, ആര്.ജി രാഹുല്‍ സംസാരിച്ചു. എ.എ അസീസ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."