സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് യുവതിയുടെ മരണം, ബന്ധുക്കള്‍ കരിപ്പൂരിലെത്തും
കൊണ്ടോട്ടി: സി.ഐ.എസ്.എഫ് സബ് ഇന്‍സ്പെക്ടറും യു.പി സ്വദേശിയുമായ വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ബന്ധുക്കള്‍ അടുത്ത ദിവസം കരിപ്പൂരിലെത്തും.
ജാര്‍ഖണ്ഡ് സ്വദേശിനിയായ ഫാത്തിമ ഖത്തൂലിന്റെ ബന്ധുക്കളാണ് സംഭവസ്ഥത്ത് എത്തുന്നത്. ഇവര്‍ എത്തിയതിനു ശേഷം യുവതിയുടെ സംസ്കാര ചടങ്ങുകളടക്കം നടത്തി കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.
അഞ്ചു വര്‍ഷം മുന്‍പാണ് അലഹബാദില്‍ വച്ച് പരിചയപ്പെട്ട വിശ്വജിത്തും ഫാത്തിമയും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്.
ഇതിനിടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് ഫാത്തിമയുടെ പിതാവ് വാരണാസി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് കോടതിയില്‍ വച്ച് താന്‍ വിശ്വജിത്തിന്റെ കൂടെ പോവുകയാണെന്ന് പറഞ്ഞതോടെയാണ് ഫാത്തിമ കുടംബവുമായി അകന്നത്.
നെടുമ്പാശ്ശേരിയില്‍നിന്ന് വിശ്വജിത്ത് കരിപ്പൂരിലെത്തിയപ്പോള്‍ നിലവിലെ ഭാര്യയെ നാട്ടിലാക്കി ഫാത്തിമയെ ഭാര്യയെന്ന പേരില്‍ കൊണ്ടുവരുകയായിരുന്നു. ഫാത്തിമ നിഷയെന്ന പേരിലാണ് കരിപ്പൂര്‍ ഉണ്ണ്യാല്പറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞിരുന്നത്.
തിങ്കളാഴ്ച രാത്രി ക്വാര്‍ട്ടേഴ്സില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."