HOME
DETAILS

തമിഴ്‌നാട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരും

  
backup
November 22 2018 | 20:11 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4

 

നിലമ്പൂര്‍: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതിബന്ധം തകരാറിലായ തമിഴ്‌നാടിന് സഹായ ഹസ്തവുമായി കേരളത്തിലെ ഒരു കൂട്ടം കെ.എസ്.ഇ.ബി ജീവനക്കാര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള കെ.എസ്.ഇ.ബി ജീവനക്കാരാണ് തമിഴ്‌നാട്ടിലേക്ക് പോയത്. തകര്‍ന്ന വൈദ്യുതി ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ശരിയാക്കി വൈദ്യുതിബന്ധം പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിനുള്ള പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ വൈദ്യുതി ജീവനക്കാര്‍ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. പാലക്കാട്, ഷൊര്‍ണ്ണൂര്‍, കാട്ടാക്കട ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ നിന്നുള്ള ജീവനക്കാര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ പുനര്‍ നിര്‍മാണ പ്രവൃത്തികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
തമിഴ് നാട്ടിലെ കടലോര ജില്ലകളായ നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട എന്നിവിടങ്ങളിലാണ് വൈദ്യുതിബന്ധം പൂര്‍ണമായും താറുമാറായത്. ഏകദേശം നാല്‍പതിനായിരം വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി എന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. തകര്‍ന്ന വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് സഹായിക്കണമെന്ന് തമിഴ്‌നാട് വൈദ്യുതി വകുപ്പ് സി.എം. ഡി വിക്രം കപൂര്‍ കെ.എസ്.ഇ.ബി സി.എം.ഡി എന്‍ എസ് പിള്ളയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 70ഓളം വരുന്ന ജീവനക്കാര്‍ ദൗത്യം സ്വമേധയാ ഏറ്റെടുത്ത് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടത്. ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍ തുടങ്ങി ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ വരെ സംഘത്തിലുണ്ട്. 5 ദിവസം ദുരന്തബാധിത പ്രദേശങ്ങളില്‍ തങ്ങി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ ദിവസം തങ്ങേണ്ടി വന്നാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നാസറുദ്ദീന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  22 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  22 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  22 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  22 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  22 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  22 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  22 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  22 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  22 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  22 days ago