കനത്ത വരള്‍ച്ച; കുടിവെള്ളം പോലും കിട്ടാതെ ചെന്നൈ നഗരം
ചെന്നൈ: കഴിഞ്ഞ 140 വര്‍ഷത്തെ ഏറ്റവും കടുത്ത വരള്‍ച്ചയില്‍ തമിഴ്‌നാട്. ചെന്നൈ നഗരത്തിലെ നാലു തടാകങ്ങളും വറ്റിവരണ്ടതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം ഭാഗികമായി കുറച്ചു. നഗരത്തിലെ നാലു പ്രധാന ജലസംഭരണികളായ പൂന്തി, റെഡ്ഹില്‍സ്, ചോലവരം, ചെമ്പരമ്പക്കം എന്നീ തടാകങ്ങളാണ് വറ്റിയത്. ദിവസവും 8300 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായ ചെന്നൈയില്‍ പല ഭാഗങ്ങളിലും ഇപ്പോള്‍ പൈപ്പുമാര്‍ഗം ജലവിതരണം നടത്തുന്നത് മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ്.
200 കിലോമീറ്റര്‍ അകലെ നെയ്‌വേലിയില്‍നിന്നാണ് ഇപ്പോള്‍ ചെന്നൈയിലേക്ക് വെള്ളം എത്തിക്കുന്നത്. 300ല്‍ അധികം ടാങ്കുകളുടെ സേവനവും അധികൃതര്‍ ഒരുക്കിയിട്ടണ്ട്. കൂടാതെ നഗരത്തിലെ മറ്റു ജലസ്രോതസുകളില്‍നിന്ന് 900 ലക്ഷം ലിറ്റര്‍ വെള്ളം പൈപ്പ് മാര്‍ഗം എത്തിക്കാനും ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറയിച്ചു.
നഗരത്തിലെ രണ്ടു ജലശുദ്ധീകരണ ശാലകളില്‍നിന്നും കാഞ്ചീപുരം, തിരുവള്ളുവര്‍ ക്വാറികളില്‍നിന്നും വെള്ളം എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഭൂഗര്‍ഭ ജലത്തിന്റെ പ്രധാന സ്രോതസായ പുഴല്‍, ഷോലവരം, കളിവേലി, പുലിക്കാട്ട് തടാകങ്ങള്‍ രണ്ടുവര്‍ഷം മുന്‍പ് കനത്ത മഴമൂലം നിറഞ്ഞുകവിഞ്ഞു വെള്ളപ്പൊക്കത്തിനു കാരണമായിരുന്നു. എന്നാല്‍ ഇവയും ഇപ്പോള്‍ വറ്റിവരണ്ടിരിക്കുകയാണ്. ചെന്നൈ നഗരത്തിനു 60 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ നാലു തടാകങ്ങളും സ്ഥിതിചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."