എം.ഐ ഷാനവാസിന് യാത്രാമൊഴി
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.പിയുമായ എം.ഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കലൂര്‍ തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. എറണാകുളം നോര്‍ത്തിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പുലര്‍ച്ചെ മുതല്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരുന്നു. രാവിലെ പത്ത് മണിയോടെ മൃതദേഹം ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോയി.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍, മുന്‍ മന്ത്രി എസ് ശര്‍മ, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ, കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.പി മാരായ പ്രൊഫ.കെ.വി തോമസ് , ശശി തരൂര്‍ , ആന്റോ ആന്റണി , മേയര്‍ സൗമിനി ജെയിന്‍, ആര്യാടന്‍ മുഹമ്മദ് , താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, എം.എല്‍.എമാരായ കെ.സി ജോസഫ് , വി.ഡി സതീശന്‍, വി.പി സജീന്ദ്രന്‍ ടി.എ അഹമ്മദ് കബീര്‍,വി.കെ ഇബ്രാഹിംകുഞ്ഞ്്, പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍,ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, മുന്‍ പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍ ടി. ആസിഫലി, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, എറണാകുളം ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, സി.പി.ഐ നേതാക്കളായ സത്യന്‍ മൊകേരി, പി. രാജു, കോണ്‍ഗ്രസ് നേതാക്കളായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍, ടി.സിദ്ദിഖ്, എം. ലിജു, എ.പി അബ്ദുല്ലക്കുട്ടി, കെ.എം.ഐ മേത്തര്‍, കെ.പി ധനപാലന്‍, കെ.സി അബു,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, തുടങ്ങി നിരവധി പേര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
ഖബറടക്കത്തിന് ശേഷം എറണാകുളം ടൗണ്‍ഹാളില്‍ നടന്ന അനുശോചനസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ സാമൂഹ്യസംഘടനാ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."