സമസ്ത ബഹ്‌റൈന്‍ മീലാദ് സംഗമങ്ങള്‍ ശ്രദ്ധേയമായി
#ഉബൈദുല്ല റഹ് മാനി#
മനാമ: മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന നബിദിന കാന്പയിന്റെ ഭാഗമായി വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന മീലാദ് സംഗമങ്ങള്‍ ശ്രദ്ധേയമായി.
സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമയില്‍ നടന്നഗ്രാന്റ്മൗലിദില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
സമസ്ത ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റര്‍മാരായ അശ്‌റഫ് അന്‍വരി കാളിയറോഡ് , ഹാഫിള് ശറഫുദ്ധീന്‍ കണ്ണൂര്‍, ഹാഫിള് ശുഐബ് എന്നിവര്‍ മൗലിദ് സദസിന് നേതൃത്വം നല്കി. ഉസ്താദ് റബീഅ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. മനാമ ഇര്‍ശാദുല്‍ മുസ് ലിമീന്‍ ബുര്‍ദ്ദ സംഘം ബുര്‍ദ്ദാ ലാപനം നടത്തി,സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി വി.കെ കുഞ്ഞഹമ്മദ് ഹാജി, ട്രഷറര്‍ എസ്.എം അബ്ദുല്‍ വാഹിദ്, സെയ്ത് മുഹമ്മദ് വഹബി
അശ്‌റഫ് കാട്ടില്‍ പീടിക, ശാഫി വേളം തുടങ്ങി സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയ നേതാക്കള്‍ പങ്കെടുത്തു. ബഹ്‌റൈന്‍ എസ് കെ എസ് എസ് എഫ് വിഖായ പ്രവര്‍ത്തകര്‍ അന്നദാനത്തിന് നേതൃത്വം നല്കി
സമസ്ത ബഹ്‌റൈന്‍ ഗുദൈബിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച മീലാദ് സംഗമവും അന്നദാനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നാട്ടിലെ നബിദിനാഘോഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധമായിരുന്നു മീലാദ് സംഗമവും തുടര്‍ന്നുള്ള അന്നദാനവും നടന്നത്.
ഗുദൈബിയ അല്‍ഹുദാ മദ്‌റസാ പരിസരത്ത് നടന്ന മീലാദ് സംഗമത്തിലും അന്നദാനത്തിലും ബഹ്‌റൈനിലുടനീളമുള്ള സമസ്ത ഭാരവാഹികളും മതരാഷ്ട്രീയസാമൂഹികസാസ്‌കാരികബീസിനസ് രംഗത്തെ പ്രമുഖരുമെത്തിയിരുന്നു. ആയിരത്തിലേറെ പേരാണ് ഇവിടെ നടന്ന അന്നദാനത്തില്‍ പങ്കെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.
സമസ്ത ബഹ്‌റൈന്‍ നേതാക്കളായ വി കെ കുഞ്ഞമ്മദ് ഹാജി, എസ് എം അബ്ദുള്‍ വാഹിദ്, അഷ്‌റഫ് അന്‍വരി ചേലക്കര(എസ് കെ എസ് എസ് എഫ്) , എസ് വി അബ്ദുള്‍ ജലീല്‍, അസൈനാര്‍ കളത്തിങ്ങല്‍, (കെ എം സി സി), രാജു കല്ലും പുറം, ബിനു കുന്നന്താനം(ഒഐസിസി) ഇബ്രാഹിം അദ്ഹം (ഒഐസിസി യൂത്ത് വിംഗ്), സി കെ നാരായണന്‍ (പ്രതിഭ), വര്‍ഗ്ഗീസ് കുര്യന്‍ (അല്‍നമല്‍ ഗ്രൂപ്പ്), പ്രിന്‍സ് നടരാജന്‍, സജീ ആന്റണി, രാജേഷ്, ബിനു വര്‍ഗ്ഗീസ് (ഇന്ത്യന്‍ സ്‌കൂള്‍) സുബൈര്‍ കണ്ണൂര്‍, ശൗക്കത്തലി ലൈഫ് കെയര്‍, ഷാനവാസ് ആസ്റ്റര്‍, ബഷീര്‍ അംബലായി, എ സി എ ബക്കര്‍, ശാഫി പാറക്കട്ട, അബ്ദുള്‍ ഖാദര്‍ സിറ്റി മാക്‌സ്, നസീര്‍ പാണക്കാട്, പി കെ ഇസ്ഹാഖ് (ചന്ദ്രിക) അന്‍വര്‍ മൊയ്തീന്‍ (കൈരളി) തുടങ്ങി ബഹ്‌റൈനിലുടനീളം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കളും പൗരപ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. ഇവ കൂടാതെ സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ വിവിധ ഏരിയകളുടെ കീഴിലും വിപുലമായ മീലാദ് സംഗമങ്ങളും അന്നദാനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."