കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി
കോഴിക്കോട്: കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് കീഴങ്ങി. കോഴിക്കോട് ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് ആണ് പേരാമ്പ്ര സി.ഐക്ക് മുമ്പില്‍ ഇന്നലെ രാത്രി കീഴടങ്ങിയത്. സംഭവത്തില്‍ സിലീഷിനെതിരേ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിരുന്നു.
ചെമ്പനോട വില്ലേജ് ഓഫിസിനു മുമ്പില്‍ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് കര്‍ഷകനായ ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ (ജോയി) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ കൈവശമുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിലാണ് ജോയി ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. ജോയി കരമടയ്ക്കാന്‍ ചെല്ലുമ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
നികുതി സ്വീകരിക്കാത്തതിനെതിരെ കഴിഞ്ഞ വര്‍ഷം ജോയിയും കുടുംബവും വില്ലേജ് ഓഫിസിനു മുമ്പില്‍ നിരാഹര സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്ന് നികുതി സ്വീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."