HOME
DETAILS

റാംറഹീം സിങ്ങിനു വേണ്ടി കലാപം ഹണിപ്രീതിനെതിരായ രാജ്യദ്രോഹക്കേസ് പിന്‍വലിച്ചു

  
backup
November 03 2019 | 03:11 AM

%e0%b4%b1%e0%b4%be%e0%b4%82%e0%b4%b1%e0%b4%b9%e0%b5%80%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf

 

പഞ്ച്കുള: ഹരിയാനയിലെ പഞ്ച്കുളയില്‍ വിവാദ ആള്‍ദൈവം ഗുര്‍മിത് റാംറഹീം സിങ്ങിന്റെ മോചനമാവശ്യപ്പെട്ട് കലാപം അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് പിന്‍വലിച്ചു. ബലാല്‍സംഗക്കേസില്‍ 2017ല്‍ ദേര സച്ചാ സൗദ തലവനായ ഗുര്‍മീതിനെ കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് പഞ്ച്കുളയില്‍ ഹണിപ്രീതും അനുയായികളും കലാപം അഴിച്ചുവിട്ടത്. കലാപവുമായി ബന്ധപ്പെട്ട് ഹണിപ്രീത് ഉള്‍പ്പെടെ 35 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുത്തത്.
എന്നാല്‍, രാജ്യദ്രോഹം റദ്ദാക്കിയെങ്കിലും മറ്റുവകുപ്പുകള്‍ നിലനില്‍ക്കുമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് സന്ധീര്‍ വ്യക്തമാക്കി. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഐ.പി.സി 121 വകുപ്പ് (രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍) 121എ എന്നിവ റദ്ദാക്കുന്നുവെന്നു കോടതി പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവരെ വിചാരണ ചെയ്യുമെന്നും കോടതി അറിയിച്ചു. നിലവില്‍ അംബാല ജയിലില്‍ കഴിയുന്ന ഹണിപ്രീത് വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയാണ് വിചാരണയില്‍ പങ്കെടുത്തത്. ഈമാസം ആറിന് കേസ് വീണ്ടും പരിഗണിക്കും.
കലാപത്തില്‍ 30ലധികം പേര്‍ മരിക്കുകയും 200ഓളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടികളുടെ നാശനഷ്ടവും ഇവര്‍ വരുത്തിവച്ചിരുന്നു. കേസിലെ മുഖ്യപ്രതിയാണ് ഹണിപ്രീത്. 2009 മുതല്‍ ഗുര്‍മീതിന്റെ വലംകൈയായി കൂടെയുള്ള ഹണിപ്രീത് തന്റെ വളര്‍ത്തു മകളെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago