HOME
DETAILS

കെ.എസ്.യു വനിതാ കമ്മിഷന്‍ ഓഫിസ് ഉപരോധിച്ചു

  
backup
November 03 2019 | 03:11 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

 

 

തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്റെ നിഷ്‌ക്രിയത്വത്തിനെതിരേ കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ കമ്മിഷന്‍ ഓഫിസ് ഉപരോധിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ പ്ലാമൂടുള്ള സംസ്ഥാന വനിതാ കമ്മിഷന്‍ ആസ്ഥാനത്തേക്ക് എം.സി ജോസഫൈന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രകടനമായാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് കമ്മിഷന്‍ ഓഫിസിന് മുന്നില്‍ 'എ.കെ.ജി സെന്റര്‍ : ഇവിടെ പ്രതികള്‍ക്ക് സംരക്ഷണം' എന്ന ബോര്‍ഡു വയ്ക്കുകയും മുദ്രാവാക്യം വിളികളോടെ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധം തുടര്‍ന്നതോടെ നേതാക്കളെ അറസ്റ്റുചെയ്ത് നീക്കാന്‍ പൊലിസ് ശ്രമം നടത്തി. ഇതേതുടര്‍ന്ന് ചെറിയ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഒരു മണിക്കൂറോളം തുടര്‍ന്ന ഉപരോധസമരത്തിനൊടുവില്‍ പ്രതിഷേധിച്ച മുഴുവന്‍ പേരെയും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
ഉപരോധ സമരത്തിന് ജില്ലാ പ്രസിഡന്റ് സെയ്താലി കായ്പ്പാടി, സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, ജില്ലാ ഭാരവാഹികളായ അജിന്‍ ദേവ്, സജീന ബി.സജന്‍, പ്രിയങ്ക ഫിലിപ്പ്, കൃഷ്ണകാന്ത്, എസ്.കെ അരുണ്‍, രാഗേഷ്, പ്രധുല്‍, അഖില്‍, ജ്യോതിഷ്, ആഷിക്ക്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അബിഷ് ബി.ആനന്ദ്, എ.പി വിഷ്ണു നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago