എടച്ചേരിയിലെ 'നികുതി പ്രശ്‌നം' തുടരുന്നു
എടച്ചേരി: വില്ലേജില്‍ നാലു മാസത്തിലേറെയായി നിലനില്‍ക്കുന്ന 'നികുതി പ്രശ്‌ന'ത്തിന് ഇനിയും പരിഹാരമായില്ല.
എടച്ചേരി, വേങ്ങോളി അംഗങ്ങളിലെ നികുതിദായകരാണ് കഴിഞ്ഞ നാലു മാസത്തിലേറെയായി തങ്ങളുടെ നികുതി അടക്കാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുന്നത്. നികുതി അടച്ച റസീറ്റ് കാണിക്കാന്‍ പറ്റാത്തതിനാല്‍ നിരവധി പേരുടെ ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ മുടങ്ങിയിരുന്നു. പുതുതായി വന്ന ആധാരം കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിനാലാണ് നികുതി സ്വീകരിക്കാന്‍ പറ്റാത്തതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി സ്ഥലം എം.എല്‍.എ ഇ.കെ വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വച്ച് നടത്തിയ ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചയുടെ ഫലമായി പഴയ നികുതി ശീട്ട് ഉപയോഗിച്ച് ഈ വര്‍ഷത്തെ നികുതി പഴയ രീതിയില്‍ തന്നെ സ്വീകരിക്കാന്‍ കോഴിക്കോട് ലാന്റ് റവന്യു ഡെപ്യൂട്ടി കലക്ടര്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രഭാതം ഇതേ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസില്‍ എത്തിയ ഒട്ടനവധി പേര്‍ നികുതി അടക്കാന്‍ പറ്റാതെ മടങ്ങുകയായിരുന്നു. അങ്ങനെയൊരു നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് വില്ലേജ് അധികൃതര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ അറിയിച്ചു.
റവന്യു വകുപ്പിലെ റിലീസ് എന്ന സോഫ്റ്റ്‌വെയറില്‍ എടച്ചേരി വില്ലേജിലെ റീസര്‍വേ പൂര്‍ത്തിയായ എടച്ചേരി, വേങ്ങോളി എന്നീ ദേശങ്ങളുടെ ബി.ടി.ആര്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."