എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണം; നഗരം അനുശോചിച്ചു
കോഴിക്കോട്: ജനങ്ങളോടും തന്റെ പ്രസ്ഥാനത്തോടും പ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള നേതാവായിരുന്നു എം. ഐ ഷാനവാസ് എം.പിയെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് മികവുറ്റ പാര്‍ലമെന്റേറിയന്‍ എന്ന തരത്തിലേക്കുള്ള വളര്‍ച്ചയിലുടനീളം അദ്ദേഹം അത് കാത്തുസൂക്ഷിച്ചു. ആദ്യകാല തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഗ്രാഫ് മറ്റൊന്നാകുമായിരുന്നെന്ന് മേയര്‍ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അധ്യക്ഷനാകുകയായിരുന്നു മേയര്‍. പൊതുസമൂഹത്തിന്റെ കയ്യടി നേടാനായി പ്രസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി നിലപാടെടുക്കുന്ന നേതാവായിരുന്നില്ല ഷാനവാസെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയെയും ജ്യേഷ്ഠസഹോദരനെയുമാണ് നഷ്ടമായതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അനുസ്മരിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ജയചന്ദ്രന്‍ മാസ്റ്റര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഡോ. പി.കെ ഫസല്‍ ഗഫൂര്‍, മുന്‍ മന്ത്രിമാരായ അഡ്വ. പി. ശങ്കരന്‍, അഡ്വ. എം.ടി പത്മ, കേരളാ കോണ്‍ഗ്രസ് എം. ജില്ലാ സെക്രട്ടറി എന്‍.വി ബാബുരാജ്, എന്‍.സി.പി ജില്ലാ സെക്രട്ടറി സുനില്‍ സിങ് സംസാരിച്ചു. അഡ്വ. കെ. പ്രവീണ്‍കുമാര്‍ അനുശോചന സന്ദേശം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."