ബീരേന്ദര്‍ ഇനി കുടുംബത്തിന്റെ തണലിലേക്ക്
കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് ജോലി തേടിയെത്തിയതാണ് ബിരേന്ദര്‍. ഉത്തര്‍പ്രദേശ് ജില്ലയിലെ ഗോരാപൂരില് നിന്നാണ് 34 കാരനായ ബിരേന്ദര്‍ ഇവിടേക്കെത്തിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം. ജോലി ലഭിക്കാതായതോടെ മാനസിക നിലതെറ്റിയ ബിരേന്ദര്‍ കുറെ കാലം തെരുവിലലഞ്ഞു. അവിടെ നിന്നും സാമൂഹ്യ പ്രവര്‍ത്തകരുടെയും പൊലിസിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഡോ. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിരേന്ദറിനെ ചികിത്സിച്ച് ഭേദമാക്കിയത്. തുടര്‍ന്ന് ബന്ധുക്കളെ കുറിച്ച് ചോദിച്ചറിയുകയും സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ യു.പി മാണ്ടി ചന്ദാരിയിലുള്ള കുടുംബങ്ങളെ കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം സഹോദരനും സുഹൃത്തുമെത്തി ബിരേന്ദര്‍ പുതുജീവിതത്തിനായി യു.പിയിലേക്ക് യാത്രയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."