കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന ഒരു വര്‍ഷ കെ.ജി.റ്റി.ഇ. പ്രീപ്രസ്സ് ഓപ്പറേഷന്‍/കെ.ജി.റ്റി.ഇ. പ്രസ് വര്‍ക്ക്/കെ.ജിറ്റി.ഇ. പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി, തത്തുല്യ യോഗ്യത ഉണ്ടാവണം.
പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി കെ.പി.സി.ആര്‍. ആനുകൂല്യം ലഭിക്കും. തിരുവനന്തപുരം (04712474720), എറണാകുളം (04842605322), കോഴിക്കോട് (04952356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ്. അപേക്ഷാ ഫോറം 100/ രൂപയ്ക്ക് അതത് സെന്ററില്‍ നിന്നും നേരിട്ടും 125/ രൂപ മണിഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04712474720, 0471 2467728 . പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 12നകം ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."